Love and Shukla
Hindi -2017
ഒരു ഒറ്റ മുറിയുള്ള അപ്പാർട്മെന്റിൽ താമസിക്കുന്ന കഥാനായകൻ ശുക്ലയും അച്ഛനും അമ്മയും. , ഈ സമൂഹത്തിലെ കാപട്യം ഒന്നും തിരിച്ചറിയാത്ത ഒരു നിഷ്കളങ്കനായിരുന്നു ശുക്ല വളരെ സാധാരണക്കാരായ അവരുടെ ഏക വരുമാനമാർഗ്ഗം ശുക്ല വാടകയ്ക്ക് എടുത്ത് ഓടിക്കുന്ന ഓട്ടോറിക്ഷയിൽ നിന്നും ലഭിച്ചിരുന്നതായിരുന്നു , . അങ്ങനെ ശുക്ല കാത്ത് കാത്തിരുന്ന ആ മനോഹര സ്വപ്നം അവന്റെ ജീവിതത്തിൽ സഫലമായി , അവന്റെ കല്യാണം ...
വിവാഹ ജീവിതത്തെക്കുറിച്ചു ഒരുപാട് സ്വപ്നം കണ്ടിരുന്ന ശുക്ല ഭാര്യയെ ഒന്ന് തനിയെ അടുത്തുകിട്ടാൻ ഒരുപാട് ആഗ്രഹിച്ചു , പക്ഷെ ജോലിയൊന്നും ഇല്ലാത്ത മാതാപിതാക്കളും ആ ഒരു ഒറ്റമുറി വീടും അവന്റെ ആഗ്രഹങ്ങൾക്ക് ഒരു വിലങ്ങു തടിയായിരുന്നു
ഒന്നുരണ്ടു ദിവസങ്ങൾ കടന്നുപോയി , കൂനിന്മേൽകുരു എന്നപോലെ ശുക്ളയുടെ വിവാഹം കഴിച്ചുവിട്ട പെങ്ങൾ ഭർത്താവുമായി പിണങ്ങി ഈ വീട്ടിലേക്കു തിരിച്ചു വരുന്നു ......
തുടർന്നുള്ള ശുക്ളയുടെ ജീവിതത്തിലെ പെടാപ്പാടുകൾ ആണ് ചിത്രം ......
വളരെ ലളിതമായ കഥ നല്ലൊരു മികച്ച തിരക്കഥയുടെ സഹായത്താൽ നമ്മുടെ മുൻപിലേക്ക് എത്തിച്ചിരിക്കുന്നു , കേൾക്കുമ്പോൾ തമാശയായി തോന്നാമെങ്കിലും അനുഭവിക്കുന്ന ആളുകളുടെ അവസ്ഥ മനസ്സിൽ സങ്കടമായി അവശേഷിപ്പിക്കുന്ന സിനിമ ..
Saharsh Kumar Shukla യുടെ മികച്ച അഭിനയം , സിനിമ ഒട്ടും ബോറടിപ്പിക്കില്ല
0 Comments:
Post a Comment