Gang Leader
Telugu -2019
ആറു മുഖം മൂടിധാരികൾ , അവർക്കു ഒരു ലക്ഷ്യമുണ്ടായിരുന്നു അവർ അത് നിറവേറ്റി , രാത്രിയുടെ മറവിൽ കോടികൾ ബാങ്കിൽ നിന്നും അവർ സമർത്ഥമായി തട്ടിയെടുത്തു ....
എന്നാൽ കൂട്ടത്തിൽ ഉണ്ടായിരുന്ന അതിസമർത്ഥനും ക്രൂരനായ ഒരുവൻ ആ കാശ് മുഴുവൻ സ്വന്തമാക്കാൻ വേണ്ടി മോഷണത്തിന് കൂടെ ഉണ്ടായിരുന്ന അഞ്ചുപേരെയും വധിച്ചു കാശുമായി കടന്നു കളയുന്നു .............
വർഷം കുറച്ചു കടന്നുപോയി
അന്ന് മരിച്ച ആ അഞ്ചു പേരുടെയും കുടുംബാംഗങ്ങൾ തങ്ങൾക്കു ആകെ ഉണ്ടായിരുന്ന ഏക പുരുഷതുണ നഷ്ടപ്പെട്ട സങ്കടത്താൽ പ്രതികാരം ചെയ്യാൻ ഒത്തുചേരുന്നു.വെറും സാധാരക്കാരായ ആ അഞ്ചുപേരും എന്തിനുവേണ്ടി ഈ മോഷണത്തിന് ഇറങ്ങിത്തിരിച്ചുവെന്നും അവരെ ആരാണ് കൊന്നതെന്നും ബന്ധുക്കൾക്ക് അറിയണമായിരുന്നു.
എന്നാൽ ശത്രുവിനെ നേരിടാൻ തങ്ങൾക്കു സമർത്ഥനായ ഒരു പുരുഷതുണ കൂടിയേ തീരു എന്ന് മനസിലാക്കിയ അവർ തുണയ്ക്കായി പ്രതികാരകഥകൾ മാത്രം എഴുതുന്ന പെൻസിൽ പാർത്ഥസാരഥി എന്ന യുവാവിന്റെ സഹായം തേടുന്നു ........
തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളാണ് സിനിമ .....
നല്ലൊരു കോമഡി ക്രൈം ത്രില്ലെർ മൂവിയാണ് ,
കോമഡി ഉണ്ടായിട്ടുകൂടി കഥയുടെ ആ സീരിയസ്നെസ്സ് ഒരിടത്തും നഷ്ടപ്പെടുന്നതായി തോന്നിയില്ല , കോമഡിയും സീരിയസ്സനെസ്സും എല്ലാം ഒരേപോലെ നമ്മൾക്കു ബോർ അടിപ്പിക്കാതെ കൊണ്ടുപോയ തിരക്കഥാകൃത്തിനും സംവിധായകനും അഭിനന്ദനങ്ങൾ ..
നാനി എന്ന നായകന്റെ കഴിവുകൂടിയാവാം ഈ സിനിമയെ നല്ലൊരു എന്റർടൈൻമെന്റ് മൂവിയാക്കിമാറ്റിയതിനു പിന്നിലെ പ്രധാന ഘടകം
0 Comments:
Post a Comment