Eeram
Tamil -2009
ഒരു വലിയ അപ്പാർട്മെന്റിലെ ഫ്ളാറ്റിലെ ഏതോ റൂമിൽ നിന്നും വെള്ളത്തിന്റെ overflow കണ്ട സെക്യൂരിറ്റി വെള്ളം വന്ന വഴി നോക്കി അവിടെ എത്തുന്നു , താമസക്കാരിയായ യുവതി Bathtub ൽ മരിച്ചുകിടക്കുകയായിരുന്നു ..
പോലീസ് സംഭവസ്ഥലത്ത് എത്തി , യുവതിയുടെ വസ്ത്രത്തിൽ നിന്നും ആത്മഹത്യാക്കുറിപ്പുകണ്ടെടുക്കുകയും ചെയ്തു . കേസ് ഫയൽ ക്ലോസ് ചെയ്യാൻ പക്ഷെ എ.സി.പി വാസുദേവന് മനസ്സുവന്നില്ല കാരണം മരിച്ച ഈ യുവതി -രമ്യ - കോളേജ് കാലഘട്ടത്തിൽ ഇയാളുടെ കാമുകിയായിരുന്നു , പോലീസ് ജോലി സ്വപ്നം കണ്ടു നടക്കുന്ന ഒരുവന് മകളെ കൊടുക്കാൻ രമ്യയുടെ അച്ഛൻ തയ്യാറാവാത്തതിനാലായിരുന്നു അവർക്കു പിരിയേണ്ടി വന്നത് .
അന്വോഷണം പുരോഗമിക്കുന്നതിനിടെ മറ്റു ഫ്ളാറ്റിൽ ഉള്ള താമസക്കാരിൽ നിന്നും രമ്യ അത്ര നല്ല ഒരു സ്ത്രീ അല്ലെന്നും ഭർത്താവ് ഇല്ലാത്ത സമയത്ത് ഒരു ചെറുപ്പക്കാരൻ അവളെ കാണാൻ ഇടയ്ക്കു വരാറുണ്ടായിരുന്നു എന്നുമുള്ള ചില വിവരങ്ങൾ വാസുദേവന് ലഭിക്കുന്നു . എന്നാൽ അവൾ ഒരിക്കലും അങ്ങനെ ചെയ്യില്ല എന്നുറപ്പുള്ള വാസുദേവൻ കേസ് അന്വോഷണവുമായി മുന്നോട്ടു പോവുന്നു ...
അതിനിടെ ആ അപ്പാർട്മെന്റിൽ രണ്ടു മരണങ്ങൾ കൂടി നടക്കുന്നു ...
ഈ മരണങ്ങൾക്കു രമ്യയുടെ മരണവുമായി എന്തെങ്കിലും ബന്ധമുണ്ടോ ??
രമ്യ എന്തിനാണ് മരിച്ചത് ??
ഇത് കൊലപാതകമോ ആത്മഹത്യയോ ???
എ.സി.പി ക്കൊപ്പം നിങ്ങളും ചേർന്ന് ഉത്തരം കണ്ടെത്തുക ..............
#4MoreMovieReviews visit www.peruva.com

0 Comments:
Post a Comment