Section 375
Hindi Movie - 2019
ബോളിവുഡിലെ പ്രശസ്തനായ സംവിധായകൻ Rohan Khurana , അയാളുടെ സിനിമയിലെ assistant costume designer അയാൾക്കെതിരെ റേപ്പ് കുറ്റം ആരോപിച്ചു കേസ് ഫയൽ ചെയ്യുന്നു .
തെളിവുകൾ എല്ലാം അയാൾക്ക് എതിരായിരുന്നു , ഒരു പാവപ്പെട്ട പെൺകുട്ടിയെ നശിപ്പിച്ച അയാളെ വെറുതെ വിടരുത് എന്ന് മീഡിയയും , ഓൺലൈൻ കൂട്ടായ്മകളും സ്ത്രീ സംഘടനകളും എല്ലാം ആവശ്യപ്പെടുന്നു ...
പെൺകുട്ടിക്ക് വേണ്ടി വനിതാ അഡ്വക്കേറ്റ് Hiral Ghandi കോടതിയിൽ ഹാജരാവുന്നു
എന്നാൽ എല്ലാരേയും ഞെട്ടിച്ചുകൊണ്ട് ഈ കുറ്റവാളിക്ക് വേണ്ടി Tarun Saluja എന്ന പ്രമുഖനായ അഡ്വക്കേറ്റ് എത്തുന്നു , ഈ അഡ്വക്കേറ്റിന്റെ ട്രെയിനി ആയി വർക്ക് ചെയ്തിട്ടുള്ള വനിതാ അഡ്വക്കേറ്റ് Hiral Ghandiക്കു തന്റെ ഗുരുവിന്റെ മുൻപിൽ പിടിച്ചു നിൽക്കാൻ സാധിക്കുമോ ???
സത്യം ജയിക്കുമോ , നീതി നടപ്പിലാവുമോ ??? അതോ ഇന്ത്യയിലെ നിയമത്തിലെ പഴുതുകളിലൂടെ കുറ്റവാളി രക്ഷപ്പെടുമോ ???
ആ പെൺകുട്ടി പറയുന്നത് മുഴുവൻ സത്യമായിരുന്നുവോ ??? സ്ത്രീകളെ വെച്ച് നോക്കുമ്പോൾ ആണുങ്ങൾക്ക് നിയമപരിരക്ഷ കുറവുള്ള നമ്മുടെ ഈ രാജ്യത്തു ഇനി വേറെ എന്തെങ്കിലും ആയിരുന്നുവോ സത്യം ???
സംഭവങ്ങളുടെ എല്ലാം സത്യം എന്തെന്ന് അറിയാൻ സിനിമാ കാണുക
പിങ്ക് പോലെ , ജോളി LLB ഒക്കെ പോലെയുള്ള നല്ലൊരു ജുഡീഷ്യൽ ത്രില്ലർ മൂവിയാണ്
( പീഡനം നേരിടുന്ന ഒരു സ്ത്രീ അനുഭവിക്കുന്ന ദുഃഖങ്ങൾ , അവൾ പോലീസ് സ്റ്റേഷനിൽ ചെല്ലുമ്പോൾ ഉള്ള ദുരിതങ്ങൾ കോടതിയിലും സ്റ്റേഷനിലും നേരിടേണ്ടി വരുന്ന ചോദ്യശരങ്ങൾ എല്ലാം പച്ചയായി ഇതിൽ ആവിഷ്‌ക്കരിച്ചിരിക്കുന്നു , അതുപോലെ തന്നെ ഇന്ത്യൻ നിയമത്തിലെ ചില പോരായ്മകൾ ,ഇന്ത്യൻ നിയമത്തിലെ സെക്ഷൻ 375 എന്താണ് പറയുന്നത് , എല്ലാം ഈ ചിത്രം പ്രതിപാദിക്കുന്നു )
Ajay Bahl സംവിധാനം ചെയ്ത ഈ സിനിമയിൽ അക്ഷയ് ഖന്ന , മീരാ ചോപ്ര , റിച്ചാ Chadda , രാഹുൽ ഭട്ട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു


0 Comments:
Post a Comment