Ancham pathira അഞ്ചാം പാതിര മലയാളം ഫിലിം കൊറിയൻ/സ്പാനിഷ് ക്രൈം ത്രില്ലെർ ഒക്കെ കണ്ടു കിളിപോയി ഇരിക്കുന്ന ആൾക്കാർക്ക് ശരാശരി അനുഭവം സമ...

Home » » Ancham pathira

Ancham pathira

Ancham pathira

അഞ്ചാം പാതിര
മലയാളം ഫിലിം
കൊറിയൻ/സ്പാനിഷ് ക്രൈം ത്രില്ലെർ ഒക്കെ കണ്ടു കിളിപോയി ഇരിക്കുന്ന ആൾക്കാർക്ക് ശരാശരി അനുഭവം സമ്മാനിക്കുന്ന എന്നാൽ ഇന്ത്യൻ സിനിമകൾ പ്രധാനമായും തമിഴ്, മലയാളം, ഹിന്ദി, തെലുങ്കു ക്രൈം ത്രില്ലെർ സിനിമകൾ മാത്രം കണ്ടിട്ടുള്ളവർക്കു ശരാശരിക്കും മുകളിൽ നിൽക്കുന്ന ഒരു സിനിമാ അനുഭവം അതാണ്‌ ഈ സിനിമ.....
മലയാളം സിനിമാ ക്രൈം ത്രില്ലെർ പ്രേമികളെ സംബന്ധിച്ചിടത്തോളം ഒരു മികച്ച തീയറ്റർ അനുഭവം ആണ് ഈ സിനിമ നൽകുന്നത്, തമിഴ് സിനിമ രാക്ഷസൻ ആയിട്ട് ഒരുപാട് പേര് ഇതിനെ താരതമ്യം ചെയ്യുന്നത് കണ്ടു, സീരിയൽ കില്ലർ സ്വഭാവം ഉള്ള സിനിമകളുടെ കഥാഗതി ഏകദേശം ഒരേപോലെ ആണെന്നുള്ളതുകൊണ്ട് ഏതു ഭാഷയിൽ ഉള്ള സീരിയൽ കില്ലർ സിനിമകൾക്കും ഇങ്ങനെ പല പല സാമ്യതകളും ഉണ്ടാവും, ആ സാമ്യതകൾ ഒന്നും നമ്മുടെ ആസ്വാദനത്തെ ഒട്ടും ബാധിക്കാത്ത വിധം ഫുൾ ടൈം നമ്മളെ എൻഗേജ്ഡ് ആക്കി ത്രിൽ അടിച്ചിരുന്നു കാണാൻ ഉള്ളത് എല്ലാം ഈ ചിത്രത്തിന്റെ അണിയറക്കാർ നമുക്കായി ഒരുക്കി വെച്ചിട്ടുണ്ട്.....
തീയറ്ററിൽ വെച്ച് തന്നെ കാണുക, പത്തു വയസ്സിൽ താഴെയുള്ള കുട്ടികളെ ഒഴിവാക്കുന്നതാവും ഭംഗി, ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒക്കെ അടിപൊളി ആണ്, അഭിനയത്തിന്റെ കാര്യത്തിൽ മഹേഷിന്റെ പ്രതികാരത്തിൽ ചിൽ സാറ ചിൽ ലെ സാറയായി വന്ന ഉണ്ണിമായ പ്രസാദ്, കുഞ്ചാക്കോ ബോബൻ ബാക്കി എല്ലാവരും മികച്ച പ്രകടനം കാഴ്ച വെച്ചിരിക്കുന്നു..
സീരിയൽ കില്ലർ /ക്രൈം ത്രില്ലെർ മൂവി ആയതുകൊണ്ട് കഥാഗതി ഒന്നും പറയുന്നില്ല, നേരിട്ട് കണ്ട് ആസ്വദിക്കുക.....
8.5/10


0 Comments:

Post a Comment

Search This Blog

Powered by Blogger.