Ready or Not? English -2019 ആ വീട്ടിൽ അന്ന് ഏറ്റവും സന്തോഷവതിയായ പെൺകുട്ടി Grace ആയിരുന്നു, കാരണം അന്നായിരുന്നു അലക്സുമായുള്ള അവളുടെ വി...

Home » » Ready or Not?

Ready or Not?

Ready or Not?
English -2019
ആ വീട്ടിൽ അന്ന് ഏറ്റവും സന്തോഷവതിയായ പെൺകുട്ടി Grace ആയിരുന്നു, കാരണം അന്നായിരുന്നു അലക്സുമായുള്ള അവളുടെ വിവാഹം...
പഴയ ചില ആചാരങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കുടുംബാംഗങ്ങൾ എല്ലാവരും അന്ന് രാത്രി ഒരു മുറിയിൽ ഒത്തുചേർന്നു....
പുതിയതായി ആ കുടുംബത്തിലേക്ക് വരുന്ന ആളെ അവരുടെ കുടുംബാംഗം ആയി ചേർക്കും മുൻപ് വരുന്ന ആൾ ഒരു ഗെയിം കളിച്ചു ജയിക്കേണ്ടതായിട്ട് ഉണ്ടായിരുന്നു
ഏതു ഗെയിം ആണ് ഗ്രേസ് നേരിടേണ്ടത് എന്നറിയാൻ അവർ ഒരു നറുക്കെടുപ്പ് നടത്തി....
ഗ്രേസിനു ലഭിച്ചതു HIDE & SEEK ഗെയിം ആയിരുന്നു
നിസാരം എന്ന് കരുതി ഗെയിമിനെ സമീപിച്ച ഗ്രേസ് അതിന്റെ നിബന്ധനകൾ കേട്ടപ്പോൾ നടുങ്ങി.....
ആ വലിയ വീട്ടിൽ എവിടെ വേണമെങ്കിലും അവൾക്ക് ഒളിച്ചിരിക്കാം, കുടുംബാംഗങ്ങൾ ആരേലും അവളെ നേരം വെളുക്കും മുൻപ് കണ്ടു പിടിച്ചാൽ അവർ അവളെ കൊല്ലും.... ഗെയിമിൽ പങ്കെടുത്തില്ല എങ്കിലും മരണം ഉറപ്പ്
നേരം വെളുക്കും വരെ ഈ അപരിചിത ഭവനത്തിൽ വാളും കോടാലിയും, തോക്കുമായി വേട്ടയാടുന്ന ഈ സൈക്കോ വീട്ടുകാർക്ക് മുൻപിൽ പിടിച്ചു നിൽക്കാൻ അവൾക്കാവുമോ?????
കണ്ടറിയുക നല്ലൊരു, സൈക്കോ ത്രില്ലെർ മൂവിയാണ്.....


0 Comments:

Post a Comment

Search This Blog

Powered by Blogger.