THE RAID: REDEMPTION Indonesian - 2011 ആക്‌ഷൻ ആക്‌ഷൻ സർവത്ര ആക്‌ഷൻ ഒരു പതിനഞ്ചു നില കെട്ടിടത്തിൽ ഇരുന്നു രാജ്യം നിയന്ത്രിക്കുന്ന മയക...

Home » » THE RAID: REDEMPTION

THE RAID: REDEMPTION

THE RAID: REDEMPTION
Indonesian - 2011
ആക്‌ഷൻ ആക്‌ഷൻ സർവത്ര ആക്‌ഷൻ
ഒരു പതിനഞ്ചു നില കെട്ടിടത്തിൽ ഇരുന്നു രാജ്യം നിയന്ത്രിക്കുന്ന മയക്കുമരുന്ന് അധോലോക രാജാവ് Tama Riyadi, ആ പതിനഞ്ചു നില അപ്പാർട്മെന്റിലെ ഒട്ടുമിക്ക മുറികളിലും വാടകയ്ക്ക് താമസിച്ചിരുന്നത് മയക്കുമരുന്ന് മാഫിയാ ക്രിമിനലുകൾ ആയിരുന്നു , ഇതും കൂടാതെ Tama Riyadi യുടെ കൂടെ എന്തിനും തയ്യാറായി രണ്ടു അംഗരക്ഷകരും ഉണ്ടായിരുന്നു , സിസി ക്യാമറ മുഖേന അയാൾ പതിനഞ്ചാം നിലയിൽ ഇരുന്നു ആ അപ്പാർട്മെന്റിലെ എല്ലാ നീക്കവും ശ്രെദ്ധിക്കാറുമുണ്ടായിരുന്നു ...
ഈ പതിനഞ്ചു നില അപ്പാർട്മെന്റിലെ ക്രിമിനലുകളെ കീഴ്പ്പെടുത്താതെ ഇയാൾക്കരുകിൽ എത്താൻ ഒരാൾക്കുപോലും കഴിയുമായിരുന്നില്ല , ഇത്രയും സുരക്ഷ ഉള്ള ഇയാളെ കീഴ്‌പ്പെടുത്താൻ 20 പേരടങ്ങിയ സ്‌പെഷ്യൽ ഫോഴ്സ് നടത്തിയ ഓപ്പറേഷന്റെ കഥയാണ് ഈ സിനിമ ...
ആക്‌ഷൻ എന്നൊക്കെ വെച്ചാൽ ഏജ്ജാതി .... ഹോ കോരിത്തരിച്ചു പോവും , അടുത്തിടയ്ക്കൊന്നും ഇത്രയും ആക്‌ഷൻ ഉള്ള സിനിമ കണ്ടിട്ടില്ല , ഇനിയെന്ത് ഇനിയെന്ത് എന്നുള്ള ആകാംക്ഷയിൽ ശ്വാസം അടക്കിപ്പിടിച്ചിരുന്നു ആക്‌ഷൻ രംഗങ്ങൾ കാണാൻ നിങ്ങൾ ഇഷ്ടപ്പെടുന്നുണ്ടോ , എങ്കിൽ ഒന്നും നോക്കേണ്ട ധൈര്യമായി കണ്ടോ ........
The Raid സീരീസിലെ രണ്ടാമത്തെ ചിത്രം 2014 ൽ ഇറങ്ങിയിട്ടുണ്ട്
Last word : Tama Riyadi യുടെ അംഗരക്ഷകരിൽ ഒരുത്തനുമായിട്ടുള്ള ഒരു ഒന്നൊന്നര ഫൈറ്റ് ഉണ്ട് , ഹോ അയാൾ എന്ത് മനുഷ്യനാണോ എന്തോ


0 Comments:

Post a Comment

Search This Blog

Powered by Blogger.