Unstoppable (2018 film)
Korean
Korean
മത്സ്യ മാർക്കറ്റിലെ ആ ജോലിയിൽ നിന്നും വലിയ കാശൊന്നും കിട്ടിയിരുന്നില്ല എങ്കിലും ഭാര്യയും ഒത്തുള്ള ജീവിതം അയാൾക്ക് എല്ലാവിധ സംതൃപ്തിയും നൽകിയിരുന്നു, അയാൾക്ക് എല്ലാം അവളായിരുന്നു....
ഒരിക്കൽ വീട്ടിലേക്കുള്ള യാത്രയിൽ വഴിയിൽ വെച്ചു ഒരു കാറുകാരൻ വന്നു ഇവരുടെ വണ്ടിയിൽ തട്ടുന്നു, തുടർന്നുണ്ടാവുന്ന ചെറിയൊരു വഴക്ക് ജീവിതം തന്നെ മാറ്റി മറിക്കും എന്ന് അപ്പോൾ അവർക്ക് അറിയില്ലായിരുന്നു....
കാറിൽ ആ സമയം ഉണ്ടായിരുന്ന പെൺകടത്തു സംഘത്തിന്റെ കണ്ണുകൾ ഇവളിൽ പതിഞ്ഞു കഴിഞ്ഞിരുന്നു........
അടുത്ത ദിവസം വീട്ടിൽ എത്തിയ അയാൾക്ക് തന്റെ ഭാര്യയെ ആരോ കടത്തിക്കൊണ്ട് പോയി എന്ന് മനസ്സിലാവുന്നു....
പോലീസിന്റെയും പിന്നെ ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് ഏജൻസിയുടെയും സഹായം തേടിയ ഇയാൾക്ക് നിരാശയായിരുന്നു ഫലം.....
ഭാര്യയുമൊത്തുള്ള ജീവിതത്തിനു വേണ്ടി തന്റെ ഭൂതകാലം മറന്നു ജീവിച്ച ഇയാൾ അവൾക്കായി കളത്തിൽ ഇറങ്ങുന്നു.........
ശേഷം സ്‌ക്രീനിൽ.........
പുതുമ ഒന്നും ഇല്ലാത്ത പ്രമേയം ആണെങ്കിലും, ഇതിലെ നായകൻ
Ma Dong-Seok ആ പേര് മാത്രം മതി കൊറിയൻ സിനിമാ പ്രേമികൾക്കു ഈ ചിത്രം കാണാൻ....
Ma Dong-Seok ആ പേര് മാത്രം മതി കൊറിയൻ സിനിമാ പ്രേമികൾക്കു ഈ ചിത്രം കാണാൻ....
(ആക്ഷൻ രംഗങ്ങൾ ഒക്കെ കുറച്ചുകൂടി മാസ്സ് ആക്കാമായിരുന്നു, തമിഴ് ബാഷ സിനിമയുടെ അണിയറയിൽ പ്രവർത്തിച്ചിരുന്നവരെക്കൊണ്ട് ഇത് എടുപ്പിച്ചിരുന്നെങ്കിൽ തകർത്തേനെ.... )
0 Comments:
Post a Comment