The Host Korean -2006 മടിയനും ഇടയ്ക്കിടെ ഉറങ്ങി പോവുന്ന അസുഖം ഉള്ളവനുമായ കഥാനായകൻ ഗാംഗ് ഡൂ . അയാളും അച്ഛനും ചേർന്നായിരുന്നു നദിക്കരയില...

Home » » The Host

The Host

The Host
Korean -2006
മടിയനും ഇടയ്ക്കിടെ ഉറങ്ങി പോവുന്ന അസുഖം ഉള്ളവനുമായ കഥാനായകൻ ഗാംഗ് ഡൂ . അയാളും അച്ഛനും ചേർന്നായിരുന്നു നദിക്കരയിലെ റെസ്റ്റോറന്റ് നടത്തിക്കൊണ്ടിരുന്നത് സ്‌കൂളിൽ പഠിക്കുന്ന ഒരു മോളും , ഒരു സഹോദരിയും മറ്റൊരു സഹോദരനും അടങ്ങുന്നതായിരുന്നു ഗാംഗ് ഡൂന്റെ കുടുംബം ...
ഒരു ദിവസം വൈകിട്ട് നദിക്കരയിൽ കൂടിയ ആളുകളുടെ ശ്രെദ്ധ നദിയിലൂടെ നീങ്ങുന്ന ഒരു വലിയ നിഴലിലേയ്ക്കായി അതെന്താണെന്നു അറിയാനുള്ള ആകാംക്ഷയിൽ എല്ലാവരും നദിക്കരുകിലേക്കു ഒത്തുകൂടി കയ്യിലിരുന്ന വസ്തുക്കൾ നദിയിലേക്കു എറിഞ്ഞു ആ നിഴലിനെ ആകർഷിക്കാൻ ശ്രെമിച്ചു .....
ആളുകളുടെ ആകാംഷ ഭീതിയിലേക്കു വഴിമാറിയത് പെട്ടെന്നായിരുന്നു
ആ നിഴൽ ഒരു ഭീകര ജീവി ആയിരുന്നു , കരയിലേക്ക് കയറിയ ആ ജീവി നിരവധി ആളുകളെ കൊല്ലുകയും കരയിലെ പല വസ്തുക്കളും തകർക്കുകയും ചെയ്തു , കൂടാതെ സ്‌കൂൾ വിട്ടു ആ സമയം അവിടെ എത്തിയ ഗാംഗ് ഡൂന്റെ മകളെയും വാലിൽ വരിഞ്ഞുമുറുക്കി ആ ജീവി നദിയിലേക്കു തന്നെ പോയിമറഞ്ഞു .....
പരുക്ക് പറ്റി ആശുപത്രിയിൽ ആയ പലരെയും സർക്കാർ മറ്റേതോ രാജ്യത്തെ പൗരന്മാരെപ്പോലെ കണ്ടു , ഇവരിൽ നിന്നും എന്തെങ്കിലും അസുഖം തങ്ങൾക്കു ബാധിച്ചാലോ എന്നുള്ള ഭീതിയിൽ ആയിരുന്നു ഭരണകൂടം ....
ആശുപത്രിയിൽ വെച്ച് ഗാംഗ് ഡൂ വിനു ഒരു ഫോൺ കോൾ ലഭിക്കുന്നു അത് കാണാതായ അയാളുടെ മകൾ ആയിരുന്നു , തന്നെ ആ ജീവി താമസിക്കുന്ന ഒരു അഴുക്കുചാലിൽ കൊണ്ട് ഇട്ടിരിക്കുക ആണെന്നും രക്ഷിക്കണം എന്നും അവൾ അറിയിക്കുന്നു ...
കുറച്ചു ബുദ്ധിമാന്ദ്യം ഉള്ള അയാളുടെ വാക്കുകൾ മറ്റാരും വിശ്വസിക്കുന്നില്ല .....
അവസാനം ആയാളും കുടുംബവും തന്റെ കുട്ടിയെ രക്ഷിക്കാൻ ഇറങ്ങിപ്പുറപ്പെടുന്നു ..
ശേഷം സ്‌ക്രീനിൽ ........................
എങ്ങനെ ആ ജീവി ആ നദിയിൽ വന്നു ??
കുട്ടിയെ രക്ഷെപ്പടുത്താൻ ഈ കുടുംബത്തിനാവുമോ ??
അവസാനം ആര് അവശേഷിക്കും ജീവിയോ ഈ കുടുംബമോ ??
അതോ കുട്ടി വിളിച്ചു എന്നുള്ളത് അയാളുടെ തോന്നൽ മാത്രമായിരുന്നോ ???
വൈവിധ്യം ഇഷ്ടപ്പെടുന്നവർക്ക് ആസ്വദിക്കാൻ പറ്റിയ എല്ലാ ചേരുവകളും ഉള്ള ഒരു ഡാർക്ക് -കോമഡി സസ്പെൻസ് ത്രില്ലെർ മൂവി ആണിത്
*പൊളിറ്റിക്കൽ ബാക്ഗ്രൗണ്ട് :- രണ്ടായിരം കാലഘട്ടത്തിൽ കൊറിയയിൽ ഉള്ള അമേരിക്കൻ മിലിട്ടറി പരീക്ഷണങ്ങൾക്കു ശേഷം പുറത്തുവിടുന്ന രാസവസ്തുക്കൾ നദികളെ മലിനമാക്കുന്നുണ്ടായിരുന്നു. അവിടുത്തെ ജനങ്ങൾക്ക് അതുമൂലം പല അസുഖങ്ങൾ വരുന്നു എന്നും , ഇതിനെതിരെ കൊറിയൻ ഗവണ്മെന്റ് ഒന്നും ചെയ്യുന്നില്ല എന്നും കാണിക്കാൻ ഉള്ള ഒരു പൊളിറ്റിക്കൽ മൂവി കൂടി ആണിത്


0 Comments:

Post a Comment

Search This Blog

Powered by Blogger.