പൊറിഞ്ചു മറിയം ജോസ് മലയാളം എടാ പൊറിഞ്ചു മറിയം ജോസ് എങ്ങനെ ഉണ്ടെടാ?? വല്യ മെച്ചം ഇല്ലെടാ, ജസ്റ്റ്‌ ഒന്ന് കാണാം.... പോണോ?? ഞാൻ ചിന്തി...

Home » » Porinju Mariyam Jose

Porinju Mariyam Jose

പൊറിഞ്ചു മറിയം ജോസ്
മലയാളം
എടാ പൊറിഞ്ചു മറിയം ജോസ് എങ്ങനെ ഉണ്ടെടാ??
വല്യ മെച്ചം ഇല്ലെടാ, ജസ്റ്റ്‌ ഒന്ന് കാണാം....
പോണോ?? ഞാൻ ചിന്തിച്ചു....
അല്ലേൽ വേണ്ട കുറച്ചു ദിവസം കഴിഞ്ഞു തീയറ്ററിൽ നിന്നും പോയില്ലേൽ പോവാം...
അവസാനം ഇന്നലെ ചുമ്മാ സമയം കളയാൻ പോയി തല വെച്ചു...
ദൈവമേ
മാസ്സെന്നു വെച്ചാൽ മരണമാസ് പൊറിഞ്ചു....
ക്ലാസും മാസ്സും ചേർന്ന ഡിസ്കോയും അഭിനയവുമായി ജോസും
രോമകൂപങ്ങൾ എഴുന്നേറ്റ് നിന്നു പോവുന്ന മാസ്സ് രംഗങ്ങൾ, പള്ളി പെരുന്നാളും അടിയും ഇടിയും പാട്ടും സെന്റിമെന്റൽ രംഗങ്ങളും എല്ലാം ആയി പഴയ ഒരു ആര്യൻ /കോട്ടയം കുഞ്ഞച്ചൻ സിനിമകൾ കാണുന്ന ഒരു ഫീൽ....
10 വയസ്സിൽ താഴെ ഉള്ള പിള്ളേരുമായി പോവാതെ(കൊലപാതക രംഗങ്ങൾ ഇച്ചിരെ തീവ്രമായി കാണിക്കുന്നു ) ഇരുന്നാൽ നല്ലത്
കഥാഗതി ഊഹിക്കാൻ പറ്റും, വല്യ മെച്ചമൊന്നും ഇല്ല എന്നൊക്കെ പറയുന്നവരോട് ഗ്ലാഡിയേറ്ററിലെ നായകൻ ചോദിച്ച ഒരു ചോദ്യം ഞാൻ ചോദിക്കുന്നു
Are you entertained??????????
Are you entertained??????????
ഉത്തരം നോ എന്ന് ആണെങ്കിൽ കണ്ണും ചെവിയും ടെസ്റ്റ്‌ ചെയ്യേണ്ട സമയം ആയിട്ടുണ്ട്....
ജീവിതം ഒന്നിച്ചു മതി എന്ന് ബാല്യത്തിൽ തന്നെ തീരുമാനിച്ച മറിയവും പൊറിഞ്ചുവും, പിന്നെ ഇവരുടെ ചങ്ക് കൂട്ടുകാരൻ ജോസും ഇവരുടെ യൗവ്വനത്തിന്റെ ആഘോഷകാലഘട്ടമാണ് ഈ സിനിമ......
നാട്ടിലെ പ്രമാണിയായ ഐപ്പിന്റെ ഗുണ്ടയായിരുന്നു പൊറിഞ്ചു, ഇപ്പോൾ വാർധക്യത്തിൽ എത്തിയ ഐപ്പിന്റെ ബിസിനസ്‌ എല്ലാം മക്കളും മക്കളുടെ മക്കളുമൊക്കെയാണ് കൈകാര്യം ചെയ്യുന്നത്, അതിനാൽ ഇപ്പോൾ പൊറിഞ്ചുവിന് അവിടെ വല്യ സ്ഥാനം ഒന്നും ഇല്ലായിരുന്നു....
നല്ലവനായ ഈ ഗുണ്ട നാട്ടിലെ പാവങ്ങൾക്ക് എന്ത് ആപത്തു വന്നാലും സഹായിച്ചു, തന്റെ കൂട്ടുകാരൻ ജോസിന്റെ ഒപ്പം പെരുന്നാളും കൂടി ജീവിതം അർമ്മാദിച്ചു പോന്നു....
പിന്നീട് ഉണ്ടാവുന്ന സംഭവ വികാസങ്ങളിലൂടെ കഥ പുരോഗമിക്കുന്നു...
കഥ നമുക്ക് ഊഹിക്കാം, സസ്പെൻസ് അങ്ങനെ നമ്മൾ ഊഹിക്കാതെ ഇരിക്കാൻ സംവിധായകൻ ചെറിയ ഒരു ട്വിസ്റ്റ്‌ കൊണ്ടുവന്നിരിക്കുന്നു...
തീയറ്ററിൽ ആൾക്കാരുടെ ഇടയിൽ ഇരുന്നു ഈ ഫിലിം കാണുക, ആ ഫീൽ പറഞ്ഞറിയിക്കാൻ വയ്യ....
അവൻ തിരിച്ചു പോയതല്ലേടാ....
പിന്നെന്തിനാ ചവിട്ടിയെ............
എന്തിനാ...............


0 Comments:

Post a Comment

Search This Blog

Powered by Blogger.