Super 30 Hindi പാവപ്പെട്ടവനോ പണക്കാരനോ എന്നുള്ള വിവേചനം നോക്കാതെ മാർക്ക് നോക്കി മാത്രം അഡ്മിഷൻ കൊടുക്കാൻ ഉള്ള സ്ഥാപനങ്ങളാണ് ഗവർന്മെന്റ...

Home » » Super 30

Super 30

Super 30
Hindi
പാവപ്പെട്ടവനോ പണക്കാരനോ എന്നുള്ള വിവേചനം നോക്കാതെ മാർക്ക് നോക്കി മാത്രം അഡ്മിഷൻ കൊടുക്കാൻ ഉള്ള സ്ഥാപനങ്ങളാണ് ഗവർന്മെന്റിന്റെ കീഴിലുള്ളത് എന്നാണു വെയ്പ്പ് , ഐഐടി കളും , govt മെഡിക്കൽ കോളേജുകളിലും , govt എൻജിനീയറിങ് കോളേജുകളിലും എല്ലാം മറ്റുള്ള പ്രൈവറ്റ് മേഖലയെ അപേക്ഷിച്ചു ഫീസും കുറവാണ് ...
എന്നാൽ ഇവിടെ പഠിക്കുന്നവരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന എത്രപേരെ നമുക്ക് കാണാൻ കഴിയും , വിരലിൽ എണ്ണാൻ മാത്രം ആളുകളെയെ അങ്ങനെ കാണാൻ കഴിയു സത്യത്തിൽ എന്താണ് അതിനു കാരണം ??
ഇങ്ങനെയുള്ള ഒട്ടുമിക്ക സ്ഥാപനങ്ങളിലേക്കും നടക്കുന്ന എൻട്രൻസ് എക്സാമിന് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പലരും നല്ല കോച്ചിങ് ഇല്ലാത്തതുമൂലം പിന്നോട്ട് പോവുന്നു , കാശുള്ളവർ ലക്ഷങ്ങൾ കോച്ചിങ്ങിനായി മുടക്കി എൻട്രൻസ് പരീക്ഷ ക്ലിയർ ചെയ്തു govt സ്ഥാപനങ്ങളിൽ ഫീസ് കുറച്ചു അടച്ചു പഠിക്കുകയും ചെയ്യും ....
ഇങ്ങനെ ഉള്ള ഒരു സമൂഹത്തിൽ പാവപ്പെട്ടവർക്കായി സൗജന്യമായി കോച്ചിങ് സെന്ററുമായി കടന്നു വരുകയാണ് ആനന്ദ് കുമാർ
വിദ്യാഭ്യാസം കാശു വാരാനുള്ള കച്ചവടം മാത്രമായി കാണുന്ന മറ്റുള്ള സ്ഥാപനങ്ങളുടെ എതിർപ്പുകളും അക്രമങ്ങളും അതിജീവിച്ചു പാവപ്പെട്ടവർക്ക് വിദ്യാഭ്യാസം കൊടുക്കാനുള്ള അയാളുടെ പ്രയത്നം ഫലം നേടുമോ ??
എന്തുകൊണ്ട് ആനന്ദകുമാർ ഇങ്ങനെ പാവപ്പെട്ടവരെ സഹായിക്കാൻ രംഗത്തിറങ്ങി എന്താണ് അയാളുടെ ഭൂതകാലം ??, ഈ കുട്ടികളെ പോറ്റാൻ മാത്രം സമ്പന്നനാണോ അയാൾ ?? മറ്റുള്ളവരുടെ എതിർപ്പ് അവഗണിച്ചു അയാളുടെ കുട്ടികൾക്ക് എന്തുമാത്രം മുന്നേറാൻ സാധിക്കും ???
എല്ലാത്തിനുമുള്ള ഉത്തരം ഈ ചിത്രം നിങ്ങൾക്ക് സമ്മാനിക്കും
ഇതൊരു സംഭവകഥയെ ആസ്പദമാക്കി എടുത്തതാണ് ......
ഹൃതിക് റോഷന്റെ അതിമനോഹരമായ പെർഫോമൻസ് നിങ്ങൾക്ക് ഇതിൽ കാണാൻ സാധിക്കും


0 Comments:

Post a Comment

Search This Blog

Powered by Blogger.