Furie 2019-Vietnam movie അമ്മയോടൊപ്പം നടക്കുന്ന കടുവ കുട്ടികളെ ആരും ഒരു നോട്ടം കൊണ്ട് പോലും ഉപദ്രവിക്കാറില്ല, കാരണം തന്റെ മക്കൾക്ക്‌ വേണ...

Home » » Furie

Furie

Furie
2019-Vietnam movie
അമ്മയോടൊപ്പം നടക്കുന്ന കടുവ കുട്ടികളെ ആരും ഒരു നോട്ടം കൊണ്ട് പോലും ഉപദ്രവിക്കാറില്ല, കാരണം തന്റെ മക്കൾക്ക്‌ വേണ്ടി പെൺ കടുവകൾ എന്തും ചെയ്യും, ഏതു കൊല കൊമ്പനോട് വരെ ഏറ്റുമുട്ടും.....
അതുപോലെ അല്ലെങ്കിൽ അതിനേക്കാൾ ശൗര്യമുള്ള ഒരു അമ്മയുടെ കഥയാണ് ഈ സിനിമ...
വീട്ടുകാരെ ധിക്കരിച്ചു അവരെ ഉപേക്ഷിച്ചു കാമുകനും ക്ലബ്ബും ഒക്കെയായി നടന്നിരുന്ന അവൾക്കു അവസാനം ലഭിച്ചത് അവൻ ഉദരത്തിൽ കൊടുത്ത സമ്മാനം മാത്രമായിരുന്നു...
അതുമായി അവൾ നഗരം വിട്ടു അടുത്തുള്ള ഒരു ഗ്രാമത്തിൽ ചേക്കേറുന്നു, തന്റെ കുട്ടിയെ ജീവന് തുല്യം സ്നേഹിച്ചു അവൾക്കായി മാത്രം തന്റെ ജീവിതം നീക്കി വെയ്ക്കുന്നു, മിക്ക മാതാപിതാക്കളെയും പോലെ പുറമെ കുട്ടിയോട് പരുക്കനായി ഇടപെടുമെങ്കിലും ഉള്ളിന്റെ ഉള്ളിൽ ആ കുട്ടിയായിരുന്നു അവൾക്കു എല്ലാം...
സന്തോഷകരമായ ജീവിതത്തിലേക്ക് പെട്ടെന്നൊരു ദിവസം വിധിയുടെ ക്രൂരമായ കണ്ണുകൾ പതിച്ചു, നഗരത്തിൽ കുട്ടികളെ കൊന്നു അവയവക്കച്ചവടം നടത്തുന്നവർക്ക് വേണ്ടി ഈ കുട്ടിയെ ചിലർ തട്ടിയെടുക്കുന്നു....
വളരെ ചെറുപ്പത്തിൽ അച്ഛനിൽ നിന്നും ആയോധന കലകൾ സായത്തമാക്കിയ ആ അമ്മ സ്വന്തം മകളെ രക്ഷിക്കാൻ നഗരത്തിലേക്കിറങ്ങുന്നു..........
ശേഷം സ്‌ക്രീനിൽ....
തിര, taken പോലെ ഒക്കെ ഉള്ള മൂവി ആണെങ്കിലും ആക്ഷൻ രംഗങ്ങൾ സൂപ്പർ ആണ്...
ആക്ഷൻ സിനിമാ പ്രേമികൾക്ക് ഉറപ്പായും ഒന്ന് കാണാൻ ഉള്ള ചേരുവകൾ എല്ലാം ഈ ഫിലിമിൽ ഉണ്ട്‌.....


0 Comments:

Post a Comment

Search This Blog

Powered by Blogger.