Man on Fire 2004 English മെക്സിക്കോ നഗരത്തിൽ ആണ് ഈ കഥ നടക്കുന്നത് , അന്നാട്ടിലെ ജനങ്ങൾക്ക് സംരക്ഷണം കൊടുക്കുന്നതിൽ പോലീസ് വളരെ പരാജയം ആയ...

Home » » Man on Fire

Man on Fire

Man on Fire 2004
English
മെക്സിക്കോ നഗരത്തിൽ ആണ് ഈ കഥ നടക്കുന്നത് , അന്നാട്ടിലെ ജനങ്ങൾക്ക് സംരക്ഷണം കൊടുക്കുന്നതിൽ പോലീസ് വളരെ പരാജയം ആയിരുന്നു , കാരണം പോലീസിൽ തന്നെ വളരെയധികം കൈക്കൂലി വീരന്മാർ ഉണ്ടായിരുന്നു , കാശുകാരായ ആളുകളുടെ മക്കളെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെടുക അന്നാട്ടിൽ പതിവായിരുന്നു , മോചനദ്രവ്യം കൊടുത്താലും പലപ്പോഴും തട്ടിക്കൊണ്ടു പോയവരുടെ അവയവങ്ങൾ പലതും മുറിച്ചു മാറ്റിയിട്ടോ അല്ലെങ്കിൽ ശവമായിട്ടോ ആയിരുന്നു തിരിച്ചു കിട്ടിയിരുന്നത് , പോലീസിൽ പരാതി പറഞ്ഞാലും ഒരു പ്രയോജനവും ഉണ്ടായിരുന്നില്ല , അതുകൊണ്ടു ആ നാട്ടിലെ കാശുകാർ അധികവും തങ്ങളുടെ മക്കൾക്ക് ഒരു ബോഡി ഗാർഡിനെ വെയ്ക്കുക പതിവായിരുന്നു
അങ്ങനെ ഇരിക്കെ സാമുവൽ റാമോസ് തന്റെ മകൾ പിറ്റ റാമോസിന് വേണ്ടി ഒരു ബോഡിഗാർഡിനെ തിരയുക ആയിരുന്നു , കടുത്ത മദ്യപാനിയും സ്വന്തം ജീവിതം വെറുത്തു തുടങ്ങിയതുമായ അവസ്ഥയിൽ ഉള്ള പഴയ ഒരു CIA ഉദ്യോഗസ്ഥൻ അവന്റെ കൂട്ടുകാരന്റെ നിർബന്ധത്തിനു വഴങ്ങി ഈ ജോലി ഏറ്റെടുക്കുന്നു , കൊച്ചു കുട്ടിയായ പിറ്റ ഇയാളുമായി സൗഹൃദം സ്ഥാപിക്കാൻ ശ്രേമിച്ചെങ്കിലും അയാളുടെ പരുക്കൻ സ്വഭാവം മൂലം അതിൽ അവൾ പരാജയപ്പെടുന്നു , എന്നാൽ നിഷ്കളങ്കമായ ആ കുട്ടിയുടെ സ്നേഹത്തിൽ നിന്നും അവളുടെ ആ പുഞ്ചിരിയിൽ നിന്നും അയാൾക്ക് അധികകാലം ഒളിച്ചോടാൻ സാധിച്ചില്ല , അവളെ സ്വന്തം മകളെപ്പോലെ അയാൾ സ്നേഹിക്കുന്നു .....................
അങ്ങനെ ഇരിക്കെ ക്രൂരന്മാരായ ക്രിമിനലുകളുടെ കണ്ണുകൾ ഈ കൊച്ചു കുട്ടിയിൽ പതിയുന്നു അവർ ഇവളെ വേട്ടയാടുവാൻ എത്തുന്നു .അവളെ രക്ഷിക്കാൻ ഈ ബോഡി ഗാർഡിനാവുമോ ?? അതോ മറ്റെല്ലാവർക്കും സംഭവിച്ച അവസ്ഥ ഇവർക്കും വരുമോ ??
കണ്ട് ആസ്വദിക്കുക , ഒട്ടും ബോറടിപ്പിക്കില്ല നല്ലൊരു ആക്ഷൻ ത്രില്ലർ മൂവി ആണ് ...

0 Comments:

Post a Comment

Search This Blog

Powered by Blogger.