Bigil തമിഴ് തമിഴ് പടമാണ് അതും വിജയ്‌യുടെ പടമാണ് എന്നുള്ള വിചാരത്തോടെ തന്നെ ടിക്കറ്റ് എടുത്തു കാണാൻ പോയാൽ ആസ്വദിക്കാവുന്ന ഒരു ചിത്രമാണ്...

Home » » Bigil

Bigil

Bigil
തമിഴ്
തമിഴ് പടമാണ് അതും വിജയ്‌യുടെ പടമാണ് എന്നുള്ള വിചാരത്തോടെ തന്നെ ടിക്കറ്റ് എടുത്തു കാണാൻ പോയാൽ ആസ്വദിക്കാവുന്ന ഒരു ചിത്രമാണ് ബിജിൽ . വിജയ് വരുമ്പോൾ തീയറ്ററിലെ കുട്ടികളുടെയും യുവാക്കളുടെയും ആർപ്പു വിളികളും ഡാൻസും എല്ലാം ആസ്വദിച്ചു നമ്മളും അതെ മനസ്സോടെ അണ്ണൻ മാസ്സ് എടാ എന്ന് പറഞ്ഞു ഇരുന്നാൽ ഉറപ്പായും പടം ഇഷ്ടപ്പെടും ...
കത്തിയും ആക്ഷനും സെൻറ്റിയും എല്ലാം ഉള്ള പക്കാ ഒരു തമിഴ് സിനിമ .....
ലോജിക് നോക്കി സിനിമാ കാണുന്നവർക്കു തോന്നാവുന്ന ചില സംശയങ്ങൾ
തമിഴ് നാട്ടിൽ ജയിലിൽ നിന്നിറങ്ങുന്ന വില്ലൻ ഡൽഹിക്കു പോയപ്പോൾ ഫാമിലി ആയിട്ടാണോ പോയത് ?
നായകൻ ഓടിച്ചപ്പോൾ പുള്ളി സ്വന്തം വീട്ടിലേക്കു ഓടി മകന്റെ മുൻപിലേക്ക് ചെന്ന് കയറുന്നുണ്ട് ., എന്തായാലും ഡൽഹിക്കു പോവുവല്ലേ ഫാമിലി ആയിട്ട് പോയേക്കാം എന്ന് പുള്ളി വിചാരിച്ചു എങ്കിൽ ഓക്കേ . ഇനി വില്ലന്റെ വീട് ഡൽഹിയിൽ ആണോ ?? അങ്ങനെ എങ്കിൽ ഇടി കൂടാൻ മാത്രം പുള്ളി തമിഴ് നാട്ടിലേക്കു വരുന്നതാവും ...
( ഇനി നായകൻ ഡൽഹി മുതൽ തമിഴ് നാട് വരെ ഇട്ടു ഓടിച്ചതാണോ ?? അങ്ങനെ എങ്കിൽ ഓക്കേ )
ഫുട്‌ബോൾ കളിയിലെ അഭ്യാസങ്ങൾ പിന്നെ തല്ക്കാലം അങ്ങ് സഹിക്കാം എന്ന് വെയ്ക്കാം ,പക്ഷെ ഈ പ്ലെയിങ് ഇലവണിൽ ഇല്ലാത്ത ആൾ അതും സബ്സ്റ്റിട്യൂഷൻ ലിസ്റ്റിൽ പോലും ഇല്ലാത്ത ആൾക്കാർക്ക് പെനാൽട്ടി എടുക്കാൻ പറ്റുമോ ??
തമിഴ് സിനിമാ ആണെന്ന് കരുതി ഒരു ഉത്സവമൂടോടെ പോകുന്നവർക്ക് ഒന്ന് കാണാവുന്ന ഒരു ചിത്രം


0 Comments:

Post a Comment

Search This Blog

Powered by Blogger.