ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ മലയാളം മൂവി ഇച്ചിരി മുൻകോപവും ഒരിടത്തും അടങ്ങി ഒതുങ്ങി ഇരിക്കുക കൂടി ഇല്ലാത്ത ഭാസ്‍കര പൊതുവാൾ എന്ന ഭാര്യ മരിച്ചു ...

Home » » Android Kunjappan

Android Kunjappan

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ
മലയാളം മൂവി
ഇച്ചിരി മുൻകോപവും ഒരിടത്തും അടങ്ങി ഒതുങ്ങി ഇരിക്കുക കൂടി ഇല്ലാത്ത ഭാസ്‍കര പൊതുവാൾ എന്ന ഭാര്യ മരിച്ചു പോയ വൃദ്ധൻ, അയാൾ ആണേൽ മോഡേൺ ഉപകരണങ്ങൾ ഒന്നും വീട്ടിൽ ഉപയോഗിക്കാൻ സമ്മതിക്കുക കൂടി ഇല്ല, തുണി അലക്കുന്നതു അലക്കു കല്ലിലും, അരയ്ക്കാൻ ഉള്ളത് അരകല്ലിലും ഒക്കെ വേണമെന്നു നിർബന്ധവും ഉണ്ട്‌ പുള്ളിക്ക്...
അയാൾക്ക്‌ ആകെ ഉള്ളത് വിവാഹം കഴിക്കാത്ത ഒരു മകനാണ് പേര് സുബ്രഹ്മണ്യൻ, വീട്ടിൽ ദിവസവും പോയി വരാൻ പാകത്തിന് അല്ലാത്ത ഒരു ജോലിക്കും പോവാൻ അവനെ ഭാസ്‍കര പൊതുവാൾ സമ്മതിക്കുന്നും ഇല്ലാ അങ്ങനെ അല്ലാതെ എവിടെ അവൻ ജോലിക്ക് പോയാലും ഇയാൾ എന്തെങ്കിലും കാരണം പറഞ്ഞു അവനെ തിരികെ വിളിക്കും.
അങ്ങനെ ഇരിക്കെ മകന് ഒരു ജപ്പാൻ കമ്പനിയുടെ റഷ്യയിൽ ഉള്ള ഓഫീസിൽ ജോലി ശരിയാവുന്നു,അച്ഛന്റെ കാര്യങ്ങൾ നോക്കാൻ ഒരു ഹോം നേഴ്‌സിനെ ശരിയാക്കി അവൻ യാത്രയാവുന്നു, എന്നാൽ ഒരു ഹോം നെഴ്സ്സും ഭാസ്‍കര പൊതുവാളിന്റെ സ്വഭാവവുമായി ഒത്തു പോവുന്നില്ല, അവസാനം ഗതികെട്ട മകൻ അച്ഛന്റെ കാര്യങ്ങൾ നോക്കാൻ ഒരു റോബോട്ടിനെ നാട്ടിൽ എത്തിക്കുന്നു....
തുടർന്നുള്ള രസകരമായ സംഭവ വികാസങ്ങളിലൂടെ കഥ പുരോഗമിക്കുന്നു...
ശേഷം സ്‌ക്രീനിൽ....
പ്രായമായ മാതാപിതാക്കൾ മക്കൾക്ക് ഒരു ബാധ്യത ആണോ? മക്കളോടുള്ള അവരുടെ സ്നേഹം, മക്കൾ എപ്പോഴും കൂടെ വേണം എന്നുള്ള വാശി ഇത് മക്കളുടെ ജീവിതത്തെ മോശമായി ബാധിക്കുന്നുണ്ടോ?
മനുഷ്യനും ടെക്നോളജിയും തമ്മിലുള്ള ബന്ധം മനുഷ്യർ തമ്മിലുള്ള ബന്ധത്തേക്കാൾ ശക്തമാണോ തുടങ്ങിയ കാര്യങ്ങൾ എല്ലാം നർമത്തിൽ ചാലിച്ചു മനോഹരമാക്കി അവതരിപ്പിച്ചിരിക്കുന്നു,
സുരാജ് തകർത്തു അഭിനയിച്ചിരിക്കുന്നു...
ചില സമയങ്ങളിൽ അനുഭവപ്പെട്ട ചെറിയ ഒരു ലാഗ് ഒഴിച്ചാൽ നല്ല ഒരു ഫാമിലി മൂവി ആണിത്..
7.5/10


0 Comments:

Post a Comment

Search This Blog

Powered by Blogger.