U Turn Tamil - 2018 ഒരു ഫ്‌ളൈഓവർ അതിന്റെ രണ്ടു സൈഡിലൂടെയും വാഹനങ്ങൾക്ക് പോവാം , യൂ ടേൺ എടുക്കണം എങ്കിൽ ഫ്‌ളൈഓവർ തീർന്നു കഴിഞ്ഞതിനു ശേഷ...

Home » » U Turn

U Turn

U Turn
Tamil - 2018
ഒരു ഫ്‌ളൈഓവർ അതിന്റെ രണ്ടു സൈഡിലൂടെയും വാഹനങ്ങൾക്ക് പോവാം , യൂ ടേൺ എടുക്കണം എങ്കിൽ ഫ്‌ളൈഓവർ തീർന്നു കഴിഞ്ഞതിനു ശേഷമേ പറ്റു അതായിരുന്നു ട്രാഫിക് നിയമം , എന്നാൽ പല പല തിരക്കുകളിൽ ഓടി നടക്കുന്ന ജനങ്ങളിൽ നിയമം പാലിക്കാത്ത കുറേപ്പേരെ എവിടെ ചെന്നാലും നമുക്ക് കാണാൻ കഴിയുമല്ലോ , അങ്ങനെ ഉള്ള കുറെ ആളുകൾ ഫ്‌ളൈഓവറിൽ വെച്ച് തന്നെ യൂ ടേൺ എടുത്ത് നിയമം ലംഘിക്കാറുണ്ടായിരുന്നു ...
എന്നാൽ ഇങ്ങനെ നിയമം തെറ്റിക്കുന്നവരെ ആരോ തേടിച്ചെന്നു കൊല്ലുന്നു ...............
ആത്മഹത്യ എന്ന് തോന്നിക്കുന്ന മരണങ്ങൾ എന്നാൽ ഇവരെല്ലാം പാലത്തിൽ യു ടേൺ എടുത്തതിന്റെ അടുത്ത ദിവസങ്ങളിൽ ആണ് മരണപ്പെട്ടത് .........
ആരാവാം ഈ മരണത്തിന്റെ എല്ലാം പിന്നിൽ ??
എന്തിനാവാം ഇങ്ങനെ യൂ ടേൺ എടുത്തവരെ തിരഞ്ഞു പിടിച്ചു കൊല്ലുന്നത് ??
അതോ ഇതെല്ലം വെറും ആത്മഹത്യകൾ മാത്രമായിരുന്നോ ???
ഉത്തരം കിട്ടുവാൻ ഈ ചിത്രം കാണുക
നല്ലൊരു ത്രില്ലർ മൂവിയാണ് ,
U Turn 2016 ൽ കന്നടയിൽ ആയിരുന്നു ഇറങ്ങിയത് 2017 ൽ ഈ സിനിമ careful എന്ന പേരിൽ മലയാളത്തിലേക്ക് റീ മെയ്ക്ക് ചെയ്തിരുന്നു , 2018 ൽ ഈ ചിത്രം തമിഴിലേക്കും തെലുങ്കിലേക്കും U Turn എന്ന പേരിൽ റീമേക്ക് ചെയ്തു
Nb: ഒരു മണിക്കൂർ ആവുമ്പോൾ സ്ഥിരം സിനിമാ പ്രേക്ഷകർക്ക് മിക്കവാറും ഇതിന്റെ പിന്നിലെ രഹസ്യം ഏകദേശം മനസിലാക്കാൻ സാധിച്ചേക്കും , പക്ഷെ എന്നിരുന്നാലും ഒട്ടും ബോറടിക്കാതെ ഈ ചിത്രം മുഴുവനും നമുക്ക് ആസ്വദിക്കാൻ സാധിക്കും , ക്ലൈമാക്സിൽ ചെറിയൊരു ട്വിസ്റ്റും നമ്മളെ കാത്തിരുപ്പുണ്ട്


0 Comments:

Post a Comment

Search This Blog

Powered by Blogger.