The Great Battle (2018) കൊറിയൻ ഇത് ഒരു ചരിത്ര സംഭവത്തെ ആസ്പദമാക്കി എടുത്ത ചിത്രമാണ്. ചൈനയിലെ നാട്ടുരാജ്യമായ ടാങ്ങിന്റെ രാജാവായ തയോസോങ്ങി...

Home » » The Great Battle (2018)

The Great Battle (2018)

The Great Battle (2018)
കൊറിയൻ
ഇത് ഒരു ചരിത്ര സംഭവത്തെ ആസ്പദമാക്കി എടുത്ത ചിത്രമാണ്. ചൈനയിലെ നാട്ടുരാജ്യമായ ടാങ്ങിന്റെ രാജാവായ തയോസോങ്ങിന്റെ ലക്‌ഷ്യം ചുറ്റുമുള്ള എല്ലാ നാട്ടുരാജ്യങ്ങളും സ്വന്തം കാൽക്കീഴിൽ കൊണ്ട് വരുക എന്നുള്ളതായിരുന്നു . അതി വിപുലമായ സൈന്യബലമുള്ള അയാൾ ചുറ്റുമുള്ള ഒട്ടുമിക്ക രാജ്യങ്ങളും കീഴടക്കി. ഇനി അയാളുടെ ലക്‌ഷ്യം കൊറിയയിൽ ഉള്ള ഗോഗോറി എന്ന രാജ്യമായിരുന്നു , ഗോഗറി യുടെ ഓരോ ഭാഗങ്ങളായി അയാൾ കീഴടക്കി മുന്നേറി , തലസ്ഥാനം കീഴടക്കും മുൻപ് ഗോഗോറിയിൽ തന്നെ ഉള്ള അൻസി എന്നുള്ള കോട്ട കീഴടക്കാം എന്നയാൾ തീരുമാനിച്ചു , ലക്ഷക്കണക്കിന് ആളുകൾ ഉള്ള സൈന്യം കയ്യിലുള്ളപ്പോൾ ആയിരങ്ങൾ മാത്രം ഉള്ള ആ കോട്ട എളുപ്പത്തിൽ കാൽകീഴിലാവും എന്നുള്ള അയാളുടെ വിശ്വാസം അൻസിയുടെ കമാണ്ടർ യാങ് മാൻചുവാന്റെ തന്ത്രങ്ങൾക്കു മുൻപിൽ വീണുടഞ്ഞു, തുടർന്ന് ഏതു വിധേനയും ആ കോട്ട നശിപ്പിക്കാൻ തയോസോങ്ങിന്റെ അടവുകളും പിടിച്ചു നിൽക്കാൻ കമാണ്ടർ യാങ് മാൻചുവാനും ജനതയും നടത്തിയ പോരാട്ടവുമാണ് ഈ ചിത്രം . ഇത്രയും വലിയ സൈന്യത്തിന്റെ മുൻപിൽ ആ ചെറിയ നാട്ടുരാജ്യം എത്ര നാൾ പിടിച്ചു നിൽക്കും, കണ്ടറിയുക......
യുദ്ധ സിനിമകൾ കാണാൻ ഇഷ്ടപ്പെടുന്നവർക്ക് ഒരു വിരുന്നാണ് ഈ ചിത്രം. ബാഹുബലിയിലെ യുദ്ധരംഗങ്ങളെ അനുസ്മരിപ്പിക്കുന്ന യുദ്ധരംഗങ്ങൾ ഇതിൽ കാണാൻ സാധിക്കും....


0 Comments:

Post a Comment

Search This Blog

Powered by Blogger.