അസുരൻ തമിഴ് നാടിന്റെ/കാടിന്റെ മക്കളുടെ ഭൂമിയുടെ തൊട്ടരുകിൽ വില്ലൻ എന്തെങ്കിലും വ്യവസായം ആരംഭിച്ചിട്ട് കുറച്ചു നാൾ കഴിഞ്ഞു പാവങ്ങളുടെ ഭൂ...

Home » » Asuran

Asuran

അസുരൻ
തമിഴ്
നാടിന്റെ/കാടിന്റെ മക്കളുടെ ഭൂമിയുടെ തൊട്ടരുകിൽ വില്ലൻ എന്തെങ്കിലും വ്യവസായം ആരംഭിച്ചിട്ട് കുറച്ചു നാൾ കഴിഞ്ഞു പാവങ്ങളുടെ ഭൂമി കൂടി തട്ടിയെടുക്കാൻ വില്ലൻ നടത്തുന്ന ശ്രെമങ്ങൾ നമ്മൾ ഒരുപാട് സിനിമകളിൽ കണ്ടിട്ടുണ്ട്.
എന്നാൽ കഥ ഇങ്ങനെ ഒക്കെ ആണെങ്കിലും അവതരണ ഭംഗി കൊണ്ട് നല്ലൊരു മാസ്സ് എന്റർടൈനർ ആണ് ധനുഷ് നായകനായി വരുന്ന ഈ ചിത്രം, നായകൻ കാണിക്കും എന്ന് നമുക്ക് ഉറപ്പുള്ള ആ മാസ്സ് നിമിഷങ്ങൾക്ക് വേണ്ടിയുള്ള കാത്തിരുപ്പാവാം ഈ സിനിമയുടെ ഭംഗി എന്നെനിക്ക് തോന്നുന്നു.
കുടുംബമൊക്കെയായി ആരോടും യാതൊരു വഴക്കിനും പോവാതെ ജീവിക്കുന്ന നായകൻ, സ്വന്തം കുടുംബത്തിനായി നിലത്തോളം അയാൾ പലപ്പോഴും താഴുന്നു, എന്നാൽ അയാൾക്ക് ലഭിക്കുന്നതോ? കുറ്റപ്പെടുത്തലുകൾ മാത്രം, ഇത്രയും താഴ്ന്നിട്ടും അയാൾക്ക്‌ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങളും, അതിൽ നിന്നും കരകയറാൻ അയാൾ നടത്തുന്ന ശ്രെമങ്ങളും അയാളുടെ ഭൂത കാലവുമാണ് ഈ ചിത്രം.
ബാഷ എന്ന സിനിമയുമായി വേണേൽ ഇതിന്റെ കഥയെയും ചെറുതായി കണക്ട് ചെയ്യാൻ പറ്റും എന്ന് തോന്നുന്നു..
നല്ലൊരു മാസ്സ് എന്റർടൈനർ കാണാൻ ആഗ്രഹിക്കുന്നു എങ്കിൽ ധൈര്യമായി കയറാം ഈ ചിത്രത്തിന്....
മഞ്ജു വാരിയർ തന്റെ റോൾ മോശമാക്കിയില്ല, അതുപോലെ തന്നെ ബിജിഎം കിടു ആണ്...

8/10


0 Comments:

Post a Comment

Search This Blog

Powered by Blogger.