ഗാനഗന്ധർവ്വൻ മലയാളം ഫിലിം ഒരു സിനിമാ ഗ്രൂപ്പിൽ കണ്ട മോശം അഭിപ്രായം കാരണം ഗാനഗന്ധർവ്വൻ കാണേണ്ട എന്ന് തീരുമാനിച്ചു ഞാൻ കൂത്താട്ടുകുളം വി ...

Home » » Ganagandharvan

Ganagandharvan

ഗാനഗന്ധർവ്വൻ
മലയാളം ഫിലിം
ഒരു സിനിമാ ഗ്രൂപ്പിൽ കണ്ട മോശം അഭിപ്രായം കാരണം ഗാനഗന്ധർവ്വൻ കാണേണ്ട എന്ന് തീരുമാനിച്ചു ഞാൻ കൂത്താട്ടുകുളം വി സിനിമാസ്സിൽ മനോഹരം എന്ന ഫിലിം കാണാൻ ചെന്നു എന്നാൽ ഫിലിം കാണാൻ 8 പേരില്ല എന്നുള്ള കാരണം പറഞ്ഞു അവർ ആ ഷോ ക്യാൻസൽ ചെയ്തു, അതുകൊണ്ട് മാത്രം മനസില്ലാ മനസോടെ ഗാനഗന്ധർവ്വൻ ഫിലിമിന് ഞാൻ തല വെയ്ക്കാൻ തീരുമാനിച്ചു....
കൊള്ളില്ല എന്നുള്ള മുൻവിധിയോടെ ഫിലിമിനെ സമീപിച്ച എനിക്ക് ആ ഫിലിം വളരെ നല്ല അനുഭവം ആണ് സമ്മാനിച്ചത്, ഒട്ടും ബോറടിപ്പിക്കാത്ത നല്ലൊരു സിനിമ
പണ്ടൊക്കെ ഉത്സവപ്പറമ്പുകളിൽ സജീവമായിരുന്ന ഗാനമേള അത് കാണാൻ നാടു നീളെ സഞ്ചരിച്ച എന്നെപ്പോലെ ഉള്ള പലർക്കും ആ പഴയകാലം ഓർമ വരും, അടിപൊളി പാട്ടുകളും യേശുദാസിന്റെ ക്ലാസ്സിക് സോങ്‌സുമെല്ലാം പാടിയിരുന്ന ആളുകളുടെ അതെ രൂപഭാവങ്ങൾ ഇതിൽ നന്നായി കാണിച്ചിരിക്കുന്നു...
ഗാനമേള ട്രൂപ്പുകളിൽ പാടി നടന്നു അക്കാലത്തു സ്റ്റാർ ആയിരുന്ന പലരും പിന്നീട് അവസരങ്ങൾ ഇല്ലാതായപ്പോൾ ഒന്നുമല്ലാതെ ആയിപ്പോയ പല അനുഭവങ്ങളും കേട്ടിട്ടുണ്ട്, പാട്ടല്ലാതെ അവരിൽ പലർക്കും വേറെ ഒരു ജോലിയും അറിയില്ല താനും അവരിൽ പലരും ഇപ്പോഴും എങ്ങനെ ജീവിക്കുന്നുവോ എന്തോ...
ഗാനമേള ട്രൂപ്പിൽ പാട്ടുകാരനായ ഉല്ലാസ് ഭാര്യയും മോളുമായി അത്യാവശ്യം ദാരിദ്ര്യം നന്നായി ഉള്ള വീട് അയാൾക്കാണേൽ പാട്ടല്ലാതെ മറ്റൊന്നും അറിയില്ല താനും, മറ്റുള്ളവരുടെ ദുഃഖത്തിൽ എല്ലാം മറക്കുന്ന അയാൾ ഒരാളെ സഹായിക്കാൻ ഇറങ്ങിപ്പുറപ്പെടുന്നു, എന്നാൽ നിഷ്കളങ്കനായ അയാൾ ചെന്നു ചാടിയതു വലിയൊരു ചതിയിൽ ആയിരുന്നു, അയാൾക്ക് നേരിടേണ്ടി വന്ന ദുരിതങ്ങളും അതിൽ നിന്നും അയാൾ രക്ഷപെടാൻ നടത്തുന്ന ശ്രെമവുമാണ് ഈ സിനിമ.....
സാധാരണക്കാരിൽ സാധാരണക്കാരൻ ആയുള്ള മമ്മൂട്ടിയുടെ അഭിനയവും, മനോജ്‌ കെ ജയന്റെ മുഴുനീള കഥാപാത്രവും, സുരേഷ് കൃഷ്ണയുടെ കിടിലൻ റോളും, ജാലിയൻ കണാരനും എല്ലാം സിനിമയെ മനോഹരമാക്കിയിരിക്കുന്നു....
ഫാമിലി ആയിട്ട് ധൈര്യമായി ടിക്കറ്റ് എടുക്കാം ഈ ചിത്രത്തിന്....



0 Comments:

Post a Comment

Search This Blog

Powered by Blogger.