Onaayum Aattukkuttiyum Tamil - 2013 അർധരാത്രി സിനിമയും കണ്ടു മടങ്ങും വഴി മെഡിക്കൽ വിദ്യാർത്ഥിയായ ചന്ദ്രു റോഡരുകിൽ വെടിയേറ്റ് കിടക്കുന്ന ...

Home » » Onaayum Aattukkuttiyum

Onaayum Aattukkuttiyum

Onaayum Aattukkuttiyum
Tamil - 2013
അർധരാത്രി സിനിമയും കണ്ടു മടങ്ങും വഴി മെഡിക്കൽ വിദ്യാർത്ഥിയായ ചന്ദ്രു റോഡരുകിൽ വെടിയേറ്റ് കിടക്കുന്ന ഒരപരിചിതനെ കാണുന്നു. മറ്റുള്ളവരെപ്പോലെ കാഴ്ച കണ്ടു മടങ്ങാൻ അവന്റെ മനസ്സ് അവനെ അനുവദിച്ചില്ല, ആ അപരിചിതനെ രക്ഷിക്കാൻ വേണ്ടി അവനു പറ്റുന്നതെല്ലാം ചെയ്യുന്നു എന്നാൽ വെടിയേറ്റ ആളായതുകൊണ്ട് ഹോസ്പിറ്റലുകാർ അയാളെ ഏറ്റെടുക്കാൻ തയ്യാറാവുന്നില്ല, പോലീസിൽ വിവരം അറിയിച്ചെങ്കിലും മേലധികാരി വരുന്നത് വരെ കാത്തിരിക്കാൻ അവർ അറിയിക്കുന്നു , ഇനിയും വൈകിയാൽ അയാളുടെ ജീവൻ നഷ്ടമാവും എന്ന് ഉറപ്പുള്ള ചന്ദ്രു അയാളെയുമായി സ്വന്തം വീട്ടിലെത്തി ബുള്ളറ്റ് നീക്കം ചെയ്യുന്നു , നേരം വെളുത്തപ്പോൾ ചന്ദ്രുവനെഞെട്ടിച്ചുകൊണ്ട് അയാൾ അപ്രത്യക്ഷനായിരുന്നു .............
അടുത്ത ദിവസം പോലീസ് വീട്ടിലെത്തി ചന്ദ്രുവിനെയും കുടുംബത്തെയും കസ്റ്റഡിയിൽ എടുത്തപ്പോഴാണ് താൻ രെക്ഷപെടുത്തിയ വ്യക്തി ഒരുപാട് കൊലപാതകങ്ങൾ ചെയ്തിട്ടുള്ള കൊടും ക്രിമിനൽ 'Wolf ' ആയിരുന്നു എന്നുള്ള സത്യം ചന്ദ്രു അറിയുന്നത് , അയാളെ ചന്ദ്രു രക്ഷിച്ചതുകൊണ്ട് wolf ചന്ദ്രുവിനെ ഇനിയും ബന്ധപ്പെടാൻ സാധ്യത ഉണ്ടെന്നു തോന്നിയ പോലീസുകാർ , ഏറ്റുമുട്ടലിൽ പരുക്ക് പറ്റിയ Wolf നെ രക്ഷിച്ച ചന്ദുവിനെത്തന്നെ അയാളെ കൊല്ലാനുള്ള ദൗത്യം ഭീഷണിയിലൂടെ ഏൽപ്പിക്കുന്നു ...
സ്വന്തം കുടുംബത്തെ പോലീസ് കുരുക്കിൽ നിന്നും രക്ഷിക്കാൻ ചന്ദ്രു മനസില്ലാ മനസോടെ അയാളെ കൊല്ലാൻ ഇറങ്ങുന്നു ..
അതെ സമയം തന്നെ മറ്റൊരു ക്രിമിനൽ ഗ്യാങ്ങും വോൾഫിനെ കൊല്ലാൻ വേണ്ടി തയ്യാറായി ഇറങ്ങിയിരുന്നു ,
തുടർന്നുള്ള ത്രില്ലിംഗ് നിമിഷങ്ങളിലൂടെ സിനിമ കടന്നു പോവുന്നു , ഓരോ നിമിഷവും ഇനിയെന്ത് ഇനിയെന്ത് എന്നുള്ള ആകാംക്ഷയിൽ ഒരൊറ്റ ഇരുപ്പിനു കണ്ടു തീർക്കാൻ പറ്റിയ നല്ലൊരു ക്രൈം ത്രില്ലെർ സിനിമയാണിത് ...
അവസാന വിജയം ആരുടെയാവും ?? വോൾഫ് ? ചന്ദ്രു ? അതോ പോലീസുകാരുടേതോ ?? കണ്ടറിയുക....
Last word : Director Mysskin


0 Comments:

Post a Comment

Search This Blog

Powered by Blogger.