Aravinda Sametha Veera Raghava ​Telugu -2018 ​ ആക്ഷൻ എന്നൊക്കെ പറഞ്ഞാൽ നമ്മൾ കോരിത്തരിച്ചു ഇരുന്നു പോവും അതാണ് ഈ തെലുങ്ക് ചിത്രം , ആക്...

Home » » Aravinda Sametha Veera Raghava

Aravinda Sametha Veera Raghava

Aravinda Sametha Veera Raghava
​Telugu -2018 ​
ആക്ഷൻ എന്നൊക്കെ പറഞ്ഞാൽ നമ്മൾ കോരിത്തരിച്ചു ഇരുന്നു പോവും അതാണ് ഈ തെലുങ്ക് ചിത്രം , ആക്ഷൻ മാത്രമല്ല നല്ലൊരു കഥയും ഈ ചിത്രത്തിൽ ഉണ്ട്
കൊമ്മഡി , നല്ലഗുഡി എന്ന രണ്ടു ഗ്രാമങ്ങൾ Narappa Reddy യും Basi Reddyയും ആണ് ഈ രണ്ടു ഗ്രാമങ്ങളിലെയും കാര്യങ്ങൾ തീരുമാനിക്കുന്നത്
പണ്ടെങ്ങോ നടന്ന ചെറിയൊരു വഴക്കിന്റെ പേരിൽ അവർ തമ്മിൽ വലിയ ശത്രുതയിലായിരുന്നു , തരം കിട്ടുമ്പോഴൊക്കെ അവർ പരസ്പരം അപ്പുറത്തെ ഗ്രാമങ്ങളിലെ ആൾക്കാരെ കൊന്നു തീർത്തുകൊണ്ടേ ഇരുന്നു ....
കാലങ്ങൾ കടന്നു പോയി , പക്ഷെ ശത്രുതയിൽ മാത്രം യാതൊരു കുറവും വന്നില്ല , പരസ്പരം ഉള്ള ആക്രമങ്ങളും കൊലപാതകങ്ങളും ആ ഗ്രാമവാസികൾ തുടർന്നുകൊണ്ടേ ഇരുന്നു ..
അങ്ങനെ ഇരിക്കെ 12 വര്ഷം മുൻപ് വിദേശത്ത് പഠിക്കാൻ പോയ Narappa Reddy യുടെ മകൻ വീര രാഘവ റെഡ്‌ഡി നാട്ടിൽ തിരിച്ചത്തുന്നു , എന്നാൽ നാട്ടിൽ കാലുകുത്തിയ അവനെ കാത്തിരുന്നത് വലിയൊരു വിപത്തായിരുന്നു , അതിൽ പലരുടെയും ജീവൻ നഷ്ടമാവുന്നു ,തുടർന്ന് പ്രതികാരം എന്നുള്ള ഒരൊറ്റ ചിന്തയിൽ വീട്ടിൽ എത്തിയ അവനെ മുത്തശ്ശി അക്രമം നിർത്തി സമാധാനത്തിന്റെ പാതയിൽ പോവാൻ ഉപദേശിക്കുന്നു , ഒരാൾ വിചാരിച്ചാൽ സമാധാനം നാട്ടിൽ കൊണ്ട് വരാൻ പറ്റുമോ ?? എത്ര നാൾ ശത്രുക്കളുടെ ആക്രമണങ്ങൾ സഹിച്ചു ഒരാൾക്ക് കയ്യും കെട്ടി നോക്കി നിൽക്കാൻ സാധിക്കും ? എല്ലാത്തിന്റെയും ഉത്തരം ഈ സിനിമ നിങ്ങൾക്കു തരും , വെറും ഒരു തെലുങ്ക് പടമല്ലേ കാണണോ എന്ന് വിചാരിച്ചു ഒഴിവാക്കിയാൽ നിങ്ങൾക്ക് ഒരുപക്ഷെ നഷ്ടമാവുന്നത് ഒരു മികച്ച സിനിമാ ആസ്വാദന അനുഭവം ആയിരിക്കും ..........
നായകൻ Jr NTR പിന്നെ വില്ലൻ Jagapathi Babu രണ്ടുപേരും ഒന്നിനൊന്നു മെച്ചം


0 Comments:

Post a Comment

Search This Blog

Powered by Blogger.