Chhichhore Hindi - 2019 എൻട്രൻസ് എക്സാം പരീക്ഷയുടെ റിസൾട്ട് വരാൻ ദിവസങ്ങൾ ബാക്കി , രാഘവ് ആകെ ടെൻഷനിലും ആയിരുന്നു , അച്ഛനും അമ്മയും ഓൾ ...

Home » » Chhichhore

Chhichhore

Chhichhore
Hindi - 2019
എൻട്രൻസ് എക്സാം പരീക്ഷയുടെ റിസൾട്ട് വരാൻ ദിവസങ്ങൾ ബാക്കി , രാഘവ് ആകെ ടെൻഷനിലും ആയിരുന്നു , അച്ഛനും അമ്മയും ഓൾ ഇന്ത്യ എൻട്രൻസ് റാങ്കിങ്ങിൽ ടോപ്പിൽ ആയിരുന്നു എന്നാൽ അവരുടെ മകന് അത് പാസ്സ് ആവും എന്ന് പോലും ഉറപ്പില്ലായിരുന്നു ...
അതെ, മാതാപിതാക്കൾ സമൂഹത്തിൽ ഉന്നതരായതുകൊണ്ടു അവരുടെ വില തന്നിലൂടെ പോവുമോ എന്ന് ഭയക്കുന്ന, ആ ഭയം കൊണ്ട് ജീവിതം തന്നെ ഇല്ലാതാക്കുന്ന ആയിരമായിരം രാഘവ് മാരുടെ ലോകത്താണ് നാം ജീവിക്കുന്നത് .
റിസൾട്ട് വന്നപ്പോൾ രാഘവ് ഭയപ്പെട്ടത് തന്നെ സംഭവിച്ചു , നാണക്കേടും അച്ഛനമ്മമാരെ ഫേസ് ചെയ്യാൻ ഉള്ള ബുദ്ധിമുട്ടും എല്ലാം അവനെ ആത്മഹത്യയുടെ നടുവിൽ എത്തിച്ചു ,ഇന്നോ നാളെയോ ജീവൻ നഷ്ടപ്പെടാം എന്ന അവസ്ഥയിൽ കിടക്കുന്ന മകന്റെ മുൻപിൽ തന്റെ പഴയ കോളേജ് കാലഘട്ടം അച്ഛൻ തുറക്കുന്നു ...
സീനിയേഴ്സിന്റെ റാഗിങ്ങും പിന്നെ അവിടെ ഉണ്ടായ സൗഹൃദങ്ങളും ജീവിതത്തിൽ ഉണ്ടായ തോൽവികളും അതിൽ നിന്ന് കരകയറാൻ കൂട്ടുകാർ ഒന്നിച്ചുള്ള ആ പോരാട്ടങ്ങളും എല്ലാം ചേർന്ന നർമ്മത്തിൽ ചാലിച്ച സംഭവബഹുലമായ കഥ ....
ജീവിതത്തെ അതിന്റെ വെല്ലുവിളികളെ തോൽവികളെ എങ്ങനെ നേരിടണം അതിൽ നിന്ന് കരകയറി എങ്ങനെ ജീവിതം വെട്ടിപ്പിടിക്കണം എന്ന് അറിയാത്ത ഇന്നത്തെ തലമുറ കണ്ടിരിക്കേണ്ട ഒരു മനോഹരമായ ചിത്രം
​Lukka Chuppi​ , 3 ഇഡിയറ്റ്സ് , ക്ലാസ്സ്‌മേറ്റ്സ് തുടങ്ങിയ ക്യാമ്പസ് ചിത്രങ്ങളുടെ ഫീൽ തരുന്ന നല്ലൊരു ക്യാമ്പസ് മൂവി ...


0 Comments:

Post a Comment

Search This Blog

Powered by Blogger.