വികൃതി മലയാളം നാട്ടിൽ കാണുന്നതെല്ലാം മൊബൈലിൽ പകർത്തി ലൈക്കിനും കമന്റസിനും വേണ്ടി അത് ഷെയർ ചെയ്യുന്ന ആളുകൾ , ആ ഷെയർ ചെയ്തു കിട്ടിയതിൽ എന...

Home » » Vikruthi

Vikruthi

വികൃതി
മലയാളം
നാട്ടിൽ കാണുന്നതെല്ലാം മൊബൈലിൽ പകർത്തി ലൈക്കിനും കമന്റസിനും വേണ്ടി അത് ഷെയർ ചെയ്യുന്ന ആളുകൾ , ആ ഷെയർ ചെയ്തു കിട്ടിയതിൽ എന്തെങ്കിലും സത്യം ഉണ്ടോ എന്ന് പോലും ചിന്തിക്കാതെ ഗ്രൂപുകളിൽ ഷെയർ ചെയ്യുന്ന ഇന്നത്തെ മനുഷ്യർ, അതെ നമ്മുടെ ഇന്നത്തെ സമൂഹത്തിന്റെ ഒരു നേർക്കാഴ്ചയാണ് ഈ ചിത്രം
ഒരേ സമൂഹത്തിന്റെ രണ്ടു തട്ടിൽ ജീവിക്കുന്ന 2 വ്യത്യസ്തരായ വ്യക്തികൾ അവരുടെ സന്തോഷകരമായ കുടുംബം, അവരുടെ ജീവിതത്തിലൂടെ യുള്ള ഒരു യാത്രയാണ് ഈ ചിത്രം, വെറും തമാശക്ക് വേണ്ടി ചെയ്യുന്ന ഒരു പ്രവർത്തി മൂലം രണ്ടു കുടുംബങ്ങളുടെയും സന്തോഷകരമായ ജീവിതം കീഴ്മേൽ മറിയുന്നു തുടർന്നുള്ള സംഭവ വികാസങ്ങൾ ആണ് ഈ ചിത്രം....
10 വയസുള്ള കുട്ടികൾ മുതൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന എല്ലാവരും ഉറപ്പായും കണ്ടിരിക്കേണ്ട ഒരു ചിത്രം....
സുരാജ് വെഞ്ഞാറമൂട് എന്ന നടന്റെ അതി മനോഹരമായ അഭിനയം ആണ് ee ചിത്രത്തിന്റെ ഹൈലൈറ്റ്, സൗബിനും തന്റെ വേഷം ഭംഗിയായി ചെയ്തു, പാട്ടുകളും മനോഹരമായിരുന്നു....
ഒട്ടും ബോറടിക്കാതെ കാണാൻ പറ്റിയ നല്ലൊരു സിനിമ
8/10
Nb: സൗബിനും സുരാജും ഒക്കെ ഉള്ളതുകൊണ്ട് ഒരു മുഴുനീള കോമഡി ചിത്രം എന്ന നിലയ്ക്ക് ഇതിനെ സമീപിക്കരുത്, സുഡാനി ഫ്രം നൈജീരിയ ഒക്കെ പോലെ ഒരു മനസിനെ തഴുകി കടന്നു പോവുന്ന ഒരു ചിത്രം


0 Comments:

Post a Comment

Search This Blog

Powered by Blogger.