Article 15 Hindi-2019 ഇന്ത്യ സ്വാതന്ത്ര്യം നേടിയെങ്കിലും പലയിടത്തും ഇന്നും നിലനിൽക്കുന്ന ജാതിയുടെയും മതത്തിന്റെയും പേരിലുള്...

Home » » Article 15

Article 15



Article 15
Hindi-2019
ഇന്ത്യ സ്വാതന്ത്ര്യം നേടിയെങ്കിലും പലയിടത്തും ഇന്നും നിലനിൽക്കുന്ന ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വേർ തിരിവുകൾ എന്തുമാത്രം ഭീകരമാണ് എന്ന് നമ്മളെ കാട്ടിത്തരുന്ന ഒരു ക്രൈം ത്രില്ലെർ സിനിമയാണ് ആർട്ടിക്കിൾ 15
ഉത്തരേന്ത്യയിലെ ഒരു കൊച്ചുഗ്രാമത്തിൽ 3 പെൺകുട്ടികളെ കാണാതാവുന്നു, താഴ്ന്ന ജാതിയിൽ പെട്ട കുട്ടികൾ ആയതിനാൽ പോലീസ് അന്വോഷണമോ, മറ്റു സഹായങ്ങളോ ആ കുട്ടികളുടെ വീട്ടുകാർക്ക് ലഭിക്കുന്നില്ല...
സംശയത്തിന്റെ മുൾമുന നീളുന്നതു ഉയർന്ന ജാതിയിൽ പെട്ട ചിലർക്കെതിരെ ആയിരുന്നു...
ഈ അവസ്ഥയിൽ അവിടെ ചാർജ് എടുക്കുന്ന പുറം നാട്ടിൽ പഠിച്ച ഇന്ത്യക്കാരൻ ആയ, പോലീസ് ഉദ്യോഗസ്ഥൻ ഈ കേസ് അന്വോഷണം ഏറ്റെടുക്കുന്നു, ഇവിടുത്തെ ജാതി മത വേർതിരിവുകൾ അത് വരെ അറിഞ്ഞിട്ടില്ലാത്ത ആ ഉദ്യോഗസ്ഥൻ കേസ് അന്വേഷണവുമായി മുൻപോട്ട് പോവുന്നു...
പക്ഷെ ഇവിടുത്തെ ജാതി മത ചിന്തകൾ തലയ്ക്കു പിടിച്ച ചുറ്റും ഉള്ള ഉദ്യോഗസ്ഥരുടെ ഉള്ളിൽ നിന്നും കൊണ്ട് അയാൾക്ക്‌ കേസ് അന്വേഷണം എത്രമാത്രം മുൻപോട്ട് കൊണ്ട് പോവാൻ കഴിയും??
ആ മൂന്നു കുട്ടികൾക്ക് എന്തെങ്കിലും സംഭവിച്ചു കാണുമോ?? 
കുറ്റക്കാരെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരാൻ ഇയാൾക്ക് കഴിയുമോ??
അതോ ഇയാളും ജാതി മത വെറി തലക്കു പിടിച്ചവരുടെ ചതിയിൽ പെട്ട് കൃത്യനിർവ്വഹണം മറക്കുമോ??
ശേഷം സ്‌ക്രീനിൽ....
Nb: മറ്റൊരു ജാതിയിൽ പെട്ട ആളെ വിവാഹം കഴിച്ച കെവിനെയും, വിശപ്പുമാറ്റാൻ ഭക്ഷണം എടുത്ത മധുവിനെയും, ഒന്നാം തലാക്ക് രണ്ടാം തലാക്ക് മൂന്നാം തലാക്ക് എന്ന് പറഞ്ഞു ഭാര്യയേ ഉപേക്ഷിച്ച പലരെയും, പള്ളി അവകാശ സമരത്തിന്റെ പേരിൽ വടിയും വാളുമായി ഇറങ്ങിയ ബാവാകക്ഷിയെയും മെത്രാൻ കക്ഷിയെയും, ശബരിമലയിൽ സ്ത്രീകൾ കയറാൻ വന്നപ്പോൾ അവരെ ഓടിച്ചു വിട്ട പലരെയും, ജാതിഭ്രാന്തു തലയ്ക്ക് പിടിച്ചു സിറിയയിൽ ചാവേറാവാൻ പോയ കുഞ്ഞാടുകളെയും, ഇതിനെ പലതിനെയും വോട്ട് നോക്കി മാത്രം സപ്പോർട്ട് ചെയ്ത നമ്മുടെ രാഷ്ട്രീയക്കാരെയും എല്ലാം മറന്നുകൊണ്ട് നമുക്ക് പറയാം ഇത് ഉത്തരേന്ത്യയിൽ നടക്കുന്ന അതിക്രമങ്ങൾക്കു എതിരെ, അവിടുത്തെ ജാതി മത ചിന്തകൾക്ക് എതിരെ ഉള്ള സിനിമയാണ്, കേരളം വിദ്യാഭ്യാസം ഉള്ളവരുടെ നാടാണ് ഇത് ദൈവത്തിന്റെ സ്വന്തം നാടാണ് ഇവിടെ ആർട്ടിക്കിൾ 15 സിനിമയുമായി ഒരു ബന്ധവും ഇല്ല എന്ന്



0 Comments:

Post a Comment

Search This Blog

Powered by Blogger.