Memoir of a Murderer Korean കൊറിയൻ ക്രൈം ത്രില്ലെർ/സീരിയൽ കില്ലർ മൂവി പ്രേമികൾക്കിതാ ഒരു പുതിയ സിനിമാ അനുഭവം, ഈ വർഷം കണ്ടതിൽ ഏറ്റവും മുൻ...

Home » » Memoir of a Murderer

Memoir of a Murderer

Memoir of a Murderer
Korean
കൊറിയൻ ക്രൈം ത്രില്ലെർ/സീരിയൽ കില്ലർ മൂവി പ്രേമികൾക്കിതാ ഒരു പുതിയ സിനിമാ അനുഭവം, ഈ വർഷം കണ്ടതിൽ ഏറ്റവും മുൻനിരയിൽ നിർത്താൻ പറ്റിയ ഒരു സൂപ്പർ സസ്പെൻസ് ക്രൈം ത്രില്ലെർ /സീരിയൽ കില്ലർ മൂവി ഇതാ......
പഴയ കാലത്തിലെ സംഭവങ്ങൾ എല്ലാം മറവി രോഗം മൂലം ഓർമയിൽ നിന്നും മാഞ്ഞു പോയ്കൊണ്ടിരിക്കുന്ന ഒരു വൃദ്ധൻ.....
മകളോടൊപ്പം ആയിരുന്നു അയാൾ കഴിഞ്ഞിരുന്നത്, അൽഷിമേഴ്സ് രോഗ ബാധിതൻ ആയ അയാൾ തന്റെ ഭൂതകാലം ഏറെക്കുറെ വിസ്മരിച്ചു കഴിഞ്ഞിരുന്നു, ഇപ്പോളുള്ള പല കാര്യങ്ങളും ഓർമിക്കുവാൻ വേണ്ടി അയാൾ കയ്യിലുള്ള ടേപ്പിൽ റെക്കോർഡ് ചെയ്തു വെച്ചു കേൾക്കുക ആയിരുന്നു പതിവ്...
പഴയകാല ഓർമ്മകൾ എന്തെങ്കിലും എപ്പോഴെങ്കിലും ഓർമയിൽ മിന്നിമറയുമ്പോൾ അയാൾ അതൊക്കെ തന്റെ കംപ്യൂട്ടറിൽ ടൈപ്പ് ചെയ്തു വെയ്ക്കുകയും ചെയ്യാറുണ്ടായിരുന്നു....
നഗരത്തിൽ ഇപ്പോൾ നടക്കുന്ന സീരിയൽ കില്ലറുടെ വിളയാട്ടം / പെൺകുട്ടികളെ അയാൾ കൊന്നു തള്ളുന്ന വാർത്ത പ്രായപൂർത്തിയായ പെൺകുട്ടി ഉള്ള അയാളുടെ മനസിനെ ആകുലപ്പെടുത്തുന്നു....
ഓർമ്മകൾ പിന്നിലേക്ക് സഞ്ചരിച്ചപ്പോൾ എപ്പോഴോ അയാൾ തന്റെ ഭൂതകാലം ഓർമ്മിക്കുന്നു, കള്ള് കുടിച്ചു വീട്ടിൽ വന്നു പട്ടിയെ തല്ലുന്ന പോലെ മക്കളെ തല്ലി കൊല്ലാറാക്കിയ സ്വന്തം അച്ഛനെ കൊന്നു കൊലപാതകം തുടങ്ങി അതാരും കാണാതെ മറവു ചെയ്തിട്ട് പിന്നീട് സമൂഹത്തിൽ പലരെയും കൊന്നു അതാരും കാണാതെ കുഴിച്ചുമൂടി ജീവിച്ച പഴയ ഒരു സീരിയൽ കില്ലർ ആണ് താനും എന്ന് അയാൾ ഓർമിച്ചെടുക്കുന്നു.....
കൊന്ന പലരെയും അയാൾ ഓർമിച്ചെടുക്കുന്നു, എന്നാൽ 17 വർഷം മുൻപ് ആരെയോ കൊന്നിട്ട് മറവു ചെയ്തിട്ടുള്ള യാത്രക്കിടയിൽ ഉണ്ടായ വാഹനാപകടം അയാളുടെ ഓർമ്മകൾ പലതും മായ്ച്ചിരുന്നു...
ആരെയാണ് അവസാനം കൊന്നത് എന്ന് അയാൾക്ക് ഓർമയെ ഇല്ലായിരുന്നു....
ഇപ്പോൾ അയാൾ വല്ലപ്പോഴും പഴയ ഓർമ്മകൾ മിന്നി മറയുന്ന/ ഇപ്പോൾ നടന്ന കാര്യം കുറച്ചു കഴിഞ്ഞു മറന്നു പോവുന്ന വെറുമൊരു വൃദ്ധൻ മാത്രമായിരുന്നു....
ഒരു ദിവസം എവിടെയോ പോയി മടങ്ങി വരും വഴി അയാളുടെ കാർ മറ്റൊരു വണ്ടിയുടെ പുറകിൽ തട്ടാൻ ഇടയാവുന്നു, പുറത്തിറങ്ങി ക്ഷമാപണം നടത്തിയ അയാൾ മുന്പിലെ കാറിൽ സംശയാസ്പദമായ രീതിയിൽ രക്തം ഒലിക്കുന്ന ഒരു പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ എന്തോ കാണുന്നു....
മാനിനെ കൊന്നു കൊണ്ട് പോവുക ആണെന്ന് ഈ വൃദ്ധനോട് പറഞ്ഞു കാറുകാരൻ സ്ഥലം വിടുന്നു....
എന്നാൽ ഭൂതകാലത്തിൽ കൊലപാതകി ആയിരുന്ന ഇയാളുടെ മനസ്സിൽ ആ കണ്ടത് മനുഷ്യ രക്തം ആണെന്നും ആ പോയത് ഇപ്പോൾ നാട്ടിൽ കൊലപാതകങ്ങൾ നടത്തുന്ന സീരിയൽ കില്ലർ ആണെന്നും ഉള്ള വിചാരം ഉടലെടുക്കുന്നു....
തുടർന്ന് ഇയാളും പുതിയ സീരിയൽ കില്ലറും തമ്മിൽ നടക്കുന്ന പോരാട്ടത്തിന്റെ കഥയാണിത്.....
എന്താവും അയാളുടെ മറവി ഉള്ള മനസ്സിൽ നടക്കുന്ന ചിന്തകൾ??
സ്വന്തം മകൾ.. അവളെ സംരക്ഷിക്കുക??
നാട്ടിൽ ഇപ്പോൾ വിലസുന്ന സീരിയൽ കില്ലർ അയാളെ നശിപ്പിക്കുക??
പോലീസിന്റെ സഹായം??
അതോ ഇതെല്ലാം അയാളുടെ തോന്നൽ ആണോ???
ഇയാൾ തന്നെ ആണോ അയാൾ??
പുതിയൊരു കഥാപാത്രം ഇല്ലേ??
ആരെയാണ് ഇയാൾ 17 വർഷം മുൻപ് കൊന്നത്??
എന്തിനു വേണ്ടി പുതിയ കില്ലർ വന്നിരിക്കുന്നു??
പ്രതികാരം?????
ഒട്ടനവധി ചോദ്യങ്ങൾക്കുള്ള ഉത്തരം ഈ സസ്പെൻസ് ത്രില്ലെർ നിങ്ങൾക്ക് തന്നിരിക്കും....
കൊറിയൻ സിനിമാ പ്രേമികൾ ഒരിക്കലും മിസ്സാക്കരുത് ഈ ചിത്രം 🔥🔥🔥🔥🔥






0 Comments:

Post a Comment

Search This Blog

Powered by Blogger.