ജൈത്രയാത്ര
മലയാളം - 1987
പണ്ട് ഞായറാഴ്ച ആകാൻ കാത്തിരുന്ന ഒരു കുട്ടിക്കാലം ഉണ്ടായിരുന്നു , അന്ന് മാത്രം അയല്പക്കത്തെ വീട്ടിൽ ടിവി കാണാൻ പോവാൻ വീട്ടിൽ നിന്നും സമ്മതം കിട്ടിയിരുന്നു . അങ്ങനെ ഉള്ള ഒരു ഞായറാഴ്ച വൈകുന്നേരം ദൂരദർശനിൽ കണ്ട ഒരു സിനിമ ഇന്ന് യാദൃഛികമായി ഓർമ്മ വന്നു ജൈത്ര യാത്ര എന്നായിരുന്നു പടത്തിന്റെ പേര് . യൂട്യൂബിൽ തപ്പിയിട്ട് ആ പടത്തെക്കുറിച്ചു എനിക്ക് യാതൊരു വിവരവും ലഭിച്ചില്ല . കക്കാ രവി എന്നൊരു നടനാണ് നായകൻ എന്ന് ഞാൻ ഓർക്കുന്നു . പുള്ളിക്ക് ഏതോ ശാസ്ത്രഞ്ജനോ മറ്റോ ഒരു അൽഭുതശക്തിയുള്ള മാല കൊടുക്കുന്നു , അതിൽ എന്തോ ചെയ്യുമ്പോൾ പുള്ളിക്കു അപ്രത്യക്ഷൻ ആവാനുള്ള കഴിവ് ലഭിക്കുന്നു , ആ കഴിവ് വെച്ച് നായകൻ ഓരോന്ന് ചെയ്യുന്നതും വില്ലന്മാരെ ഒക്കെ ഇടിക്കുന്നതൊക്കെയാണ് കഥ , അതു കണ്ടു അക്കാലത്ത് അങ്ങനെ ഒരു മാല കിട്ടിയിരുന്നെങ്കിലെന്നു ഞാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്
അപ്രത്യക്ഷനായി നിൽക്കുന്ന നായകൻ എന്തെങ്കിലും സാധനം എടുക്കുമ്പോൾ സ്‌ക്രീനിൽ അതുമാത്രം ചലിക്കുന്നതൊക്കെ ഏറെ അത്ഭുതത്തോടെ ആണ് അന്ന് നോക്കി നിന്നത് ..
ഗൂഗിളിൽ ആ സിനിമയുടെ ലിങ്കുകൾ കുറെ തപ്പിയിട്ട് രണ്ടു പോസ്റ്റർ മാത്രമാണ് കിട്ടിയത് , പോസ്റ്ററിൽ തിലകന്റെ പടം കണ്ടപ്പോൾ നായകന് മാല കൊടുത്തത് തിലകന്റെ കഥാപാത്രം ആയിരുന്നു എന്ന് തോന്നുന്നു
ശശികുമാർ സംവിധാനം ചെയ്തു . കക്കാരവി , തിലകൻ , സുകുമാരി , ശാരി തുടങ്ങിയവർ അഭിനയിച്ച ഈ സിനിമയെക്കുറിച്ചു കൂടുതൽ അറിയാവുന്നവർ ഉണ്ടെങ്കിൽ അഭിപ്രായം രേഖപ്പെടുത്തുക .....

0 Comments:
Post a Comment