ജെല്ലിക്കെട്ട് റിവ്യൂ 1/2 നിങ്ങൾ സിനിമാ എന്ന കലാരൂപത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരു വ്യക്തി ആണെങ്കിൽ ഈ സിനിമയ്ക്ക് 100 ൽ 100 മാർക്ക...

Home » » Jellykettu

Jellykettu

ജെല്ലിക്കെട്ട്
റിവ്യൂ 1/2
നിങ്ങൾ സിനിമാ എന്ന കലാരൂപത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരു വ്യക്തി ആണെങ്കിൽ ഈ സിനിമയ്ക്ക് 100 ൽ 100 മാർക്കും കൊടുത്തേക്കും, ലൈറ്റ് അറേഞ്ജുമെന്റ്, ക്യാമറാ വർക്ക്‌, സംവിധാനം, ബാക്ക്ഗ്രൗണ്ട് മ്യൂസിക് , എല്ലാം തകർത്തു, മലയാളത്തിൽ നിന്നും ലോക നിലവാരത്തിൽ ഉള്ള ഒരു ചലച്ചിത്രം ഇതാ പിറവിയെടുത്തിരിക്കുന്നു..
നാട്ടിൽ ഇറങ്ങിയ ഒരു പോത്തിനെ പിടിക്കാൻ ഇറങ്ങിയ നാട്ടുകാരുടെ സ്വഭാവത്തിൽ നിന്നും അവരുടെ ചെയ്തികളിൽ നിന്നും മനുഷ്യനോ മൃഗമോ ഏതാണ് യഥാർത്ഥത്തിൽ സ്വഭാവം കൊണ്ട് മൃഗത്തിന്റെ ഗണത്തിൽ പെടുന്നത് എന്ന് കാണിച്ചു തരുന്നു.....
റേറ്റിംഗ് :9/10
ജെല്ലിക്കെട്ട്
റിവ്യൂ 2/2
നിങ്ങൾ സാധാരണക്കാരനായ ഒരു പ്രേക്ഷകൻ ആണെന്നു വിചാരിക്കുക കൂടെ ഭാര്യയും കുട്ടിയും ഒക്കെ ഉള്ള ഒരു പ്രേക്ഷകൻ, അവരൊക്കെ ആയി ഒന്ന് നേരം പോക്കിന് സിനിമാ കാണാൻ ഇറങ്ങിയ ഒരാൾ, എല്ലാ ഗ്രൂപ്പിലും ഈ പടം കിടിലോൽസ്ക്കി ആണ് എന്നുള്ള ന്യൂസ്‌ കണ്ട ഒരാൾ...
ദൈവമേ ഇത് എന്നാ പടമാ???
നാട്ടിൽ ഒരു പോത്ത് കയറും പൊട്ടിച്ചു ഇറങ്ങി അതിനെ പിടിക്കാൻ കുറെ നാട്ടുകാർ പുറകെ, ഇത് കാണിക്കാൻ ആണോ ഈ കോപ്പ് എടുത്തത്????
ക്ലൈമാക്സ്‌ കണ്ടു കിളി പോയി കാരണം ഒന്നും മനസിലായില്ല, ഉറങ്ങി വീണ ഭാര്യയെയും കൊച്ചിനെയും വിളിച്ചു എഴുന്നേൽപ്പിച്ചു അവസാനം ഇറങ്ങി നടക്കും അപ്പോൾ ഭാര്യ പറയും ഇതിലും ഭേദം വീട്ടിൽ വല്ല സീരിയലും കണ്ടു ഇരുന്നാൽ മതിയാരുന്നു,
ആരോടേലും പടം മോശം ആണെന്ന് പറഞ്ഞാൽ പറയും നമ്മൾ മണ്ടന്മാർ ആയത്കൊണ്ട് മനസിലാവാത്തത് ആണെന്ന്.... അത് കൊണ്ട് ഇഷ്ടായില്ല എന്ന് പുറത്തു പറയാനും വയ്യല്ലോ എന്റെ ദൈവമേ....
റേറ്റിംഗ് 3/10
ഇതിൽ നിങ്ങൾ റിവ്യൂ 1/2ന്റെ കൂടെ ആണോ
2/2 ന്റെ കൂടെ ആണോ??
കണ്ടിട്ട് അഭിപ്രായം പറയുക


0 Comments:

Post a Comment

Search This Blog

Powered by Blogger.