മനോഹരം മൂവി കണ്ടു...
പേര് പോലെ മനോഹരം എന്നൊക്കെ കുറെ ഇടത്ത് റിവ്യൂ കണ്ടിരുന്നു, പക്ഷെ എന്തോ എനിക്ക് അങ്ങനെ തോന്നിയില്ല,
പടം സൂപ്പർ കിടിലൻ എന്നൊക്കെ ഉള്ള ചിലരുടെ റിവ്യൂ കണ്ടപ്പോൾ ഒടുക്കത്തെ പ്രതീക്ഷ ആയിരുന്നു, എന്നാൽ.......
നായകന്റെ ഗതികെട്ട ജീവിതം കണ്ടപ്പോൾ മോഹൻലാലിൻറെ ടി പി ബാലഗോപാലൻ പോലെ ഉള്ള ഫിലിം ഒക്കെ എവിടെയോ ഓർമ വന്നു അവസാന രംഗത്തിൽ പ്രിൻറർ മെഷീൻ ഇൻസ്റ്റാൾ ചെയ്യുന്ന കണ്ടപ്പോൾ ആമിർ ഖാൻ പ്രസവം എടുക്കുന്ന 3 ഇഡിയറ്റ്സ് മൂവി ആണ് ഓർമ വന്നത്....
പല രംഗങ്ങളും ഇങ്ങനെ അവസാനിക്കും അങ്ങനെ വരും എന്ന് കണ്ടു തുടങ്ങുമ്പോൾ തന്നെ തോന്നി, മെയിൻ കഥാഗതിയെ ബാധിക്കാൻ പാകത്തിന് നായികക്ക് പറ്റുന്ന അബദ്ധം ഒക്കെ കണ്ടപ്പോൾ കഥയിൽ മനഃപൂർവം തിരുകി കയറ്റിയപോലെ തോന്നി

തീയറ്ററിൽ ചിരി ഉണർത്തുന്ന ഒരു മിനിറ്റ് പോലും ഉണ്ടായിരുന്നില്ല, കമ്പ്യൂട്ടർ, ഫോട്ടോഷോപ്പ് അങ്ങനെ ഉള്ള കാര്യങ്ങൾ അറിയാവുന്നവർക്ക് ഒന്ന് തല വെയ്ക്കാം, പിള്ളേരുൾപ്പെടുന്ന ഫാമിലി ആയിട്ട് പോയാൽ ഉറപ്പായും പടം നിരാശപ്പെടുത്തും...
Nb: കൂടെ ഇറങ്ങിയ ഏതേലും സിനിമയോട് കട്ട വൈരാഗ്യം ഉള്ള വ്യക്തി ആണ് ഞാൻ എങ്കിൽ ഉറപ്പായും പറഞ്ഞേനെ ഈ പടം അതി മനോഹരം കൂടെ ഇറങ്ങിയിരിക്കുന്ന മറ്റു ഫിലിമുകൾ അറു ബോർ എന്ന്....
5/10
* എന്റെ സ്വന്തം അഭിപ്രായം ആണ്, കണ്ടു വിലയിരുത്തുക
0 Comments:
Post a Comment