Confessions- 2010 Japanese ഒരു ടീച്ചർ അവർ ആ സ്കൂളിൽ നിന്നും പോവുന്നതിനു മുൻപുള്ള ദിവസം അവർ ക്ലാസ്സ്‌ ടീച്ചർ ആയിരുന്ന ക്ലാസ്സിലെ കുട്ടിക...

Home » » Confessions- 2010

Confessions- 2010

Confessions- 2010
Japanese


ഒരു ടീച്ചർ അവർ ആ സ്കൂളിൽ നിന്നും പോവുന്നതിനു മുൻപുള്ള ദിവസം അവർ ക്ലാസ്സ്‌ ടീച്ചർ ആയിരുന്ന ക്ലാസ്സിലെ കുട്ടികളോട് പലതും തുറന്നു സംസാരിക്കുന്നു...

കൗമാര പ്രായക്കാർ ഉള്ള ആ ക്ലാസ്സിൽ സത്യത്തിൽ ഒരു സ്കൂളിലെ അന്തരീക്ഷത്തിന് ചേർന്ന പ്രവർത്തികൾ അല്ലായിരുന്നു കുട്ടികളുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നത്, ക്രിമിനൽ സ്വഭാവവും കൗമാരത്തിന്റെ ആ അറിവില്ലായ്മ യും ആരെയും വകവെക്കാതെ ഉള്ള പെരുമാറ്റവും എല്ലാം ആയിരുന്നു ആ കുട്ടികൾക്ക്

ടീച്ചർ തന്റെ കഥ അവരോടു തുറന്നു പറയുന്നു,  തനിക്ക് ഉണ്ടായിരുന്ന മകളെക്കുറിച്ചും അവളെ എങ്ങനെ ആയിരുന്നു ലാളിച്ചു വളർത്തിയതെന്നും അവളുടെ നിഷ്കളങ്ക നിറഞ്ഞ പെരുമാറ്റത്തെക്കുറിച്ചും എല്ലാം അവർ വാചാലയായി,  തന്റെ മകൾ സ്കൂളിലെ നീന്തൽ കുളത്തിൽ മരിച്ചു കിടക്കുകയായിരുന്നു എന്ന് പറഞ്ഞു അവർ പറഞ്ഞു നിർത്തി....


വീണ്ടും അവർ പറഞ്ഞു തുടങ്ങി, ഈ ക്ലാസ്സിലെ 2 കുട്ടികൾ അവർ ആണ് എന്റെ കുട്ടിയുടെ മരണത്തിനു പിന്നിൽ,  കുട്ടികളെ കുറ്റകൃത്യം ചെയ്‌താൽ ശിക്ഷിക്കില്ല എന്നുള്ള നിയമത്തിന്റെ പഴുതു വെച്ചു അവർ മനഃപൂർവം മകളെ കൊന്നു അവർ ആരാണെന്നും എന്തിനു ചെയ്‌തെന്നും ഉള്ള വെളിപ്പെടുത്തലുകളും അവരോടുള്ള ടീച്ചറുടെ രീതിയിൽ ഉള്ള പ്രതികാരവും ഒക്കെയാണ് കഥ.....

ഇത്രയും ഭാഗം എനിക്ക് ഇഷ്ടപ്പെട്ടു,  but പിന്നെ നടന്ന ഭാഗങ്ങൾ  സത്യം പറഞ്ഞാൽ എന്റെ കിളി പോയി,  എന്റെ ആസ്വാദനത്തിന്റെയോ ക്ഷമയില്ലായ്മയുടെയോ കുഴപ്പം ആവാം......


അതുകൊണ്ട് ആ ഭാഗങ്ങളെക്കുറിച്ചു കൂടുതൽ ഒന്നും പറയുന്നില്ല...


കണ്ടവർ ഉണ്ടേൽ അഭിപ്രായം പറയുക,  ee പേരിൽ വേറെയും ഫിലിം ഉണ്ടെന്നു തോന്നുന്നു ഇത് 2010 യിൽ ആണ് ഇറങ്ങിയത്


0 Comments:

Post a Comment

Search This Blog

Powered by Blogger.