The Silence of the Lambs
1991
1991
Buffalo Bill എന്ന അതിക്രൂരനായ സൈക്കോ കില്ലര്‍ , പെണ്‍കുട്ടികള്‍ കാണാതാവുകയും ദിവസങ്ങള്‍ക്കു ശേഷം അതിക്രൂരമായ രീതിയില്‍ കൊലപ്പെടുത്തിയ പെണ്‍കുട്ടികളുടെ ശരീരം കണ്ടെടുക്കുകയും ചെയ്തപ്പോള്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച സൈക്കോ കില്ലറെ പിടികൂടാന്‍ നടത്തിയ ബുദ്ധി പൂര്‍വ്വങ്ങളായ നീക്കങ്ങളുടെ കഥയാണ് The Silence of the Lambs
കുറ്റവാളിയെക്കുറിച്ച് യാതൊരു തുമ്പും കിട്ടാതെ വരുമ്പോള്‍ അന്വോഷണ ഉദ്യോഗസ്ഥന്‍ തന്റെ അസിസ്റ്റന്റ് ആയ Clarice Starling നെ ഈ കേസ് തെളിയിക്കാന്‍ വേണ്ടി ജയിലില്‍ കിടക്കുന്ന Hannibal Lecter ന്റെ അടുത്തേക്ക് അയക്കുന്നു , ഇപ്പോഴത്തെ സൈക്കോ കില്ലറിനെക്കാള്‍ അതി ക്രൂരനാണിയാല്‍ , നരഭോജിയായ ഈ കില്ലറിന്റെ സഹായത്തോടെ പുറമേ ഉള്ള കുറ്റവാളിയുടെ നീക്കങ്ങള്‍ അറിയാനും അയാളെ പിടികൂടാനും ശ്രെമിക്കുന്നതിന്റെ കഥയാണിത് ..
അന്വോഷണ ഉധ്യോഗസ്ഥന്റെ അസിസ്റ്റന്റിന്റെ കഷ്ടതകള്‍ നിറഞ്ഞ കുട്ടിക്കാലത്തെക്കുറിച്ചുള്ള അറിവുകള്‍ ജയിലില്‍ കിടക്കുന്ന സൈക്കോ കില്ലറില്‍ സഹതാപം ഉണര്‍ത്തുന്നു , ഇത് മൂലം പുറത്തുള്ള കുറ്റവാളിയെ കണ്ടെത്താനുള്ള ചില വിവരങ്ങള്‍ ഇയാള്‍ അസ്സിസ്ടന്റിനു കൈമാറുന്നു ....
പക്ഷെ പുറമേ ഉള്ള ആളെക്കാള്‍ ക്രൂരനായ ജയിലില്‍ കിടക്കുന്ന നരഭോജിയായ കില്ലറിന്റെ സഹായം തേടല്‍ കൂടുതല്‍ അപകടങ്ങളിലേക്ക് കഥ എത്തിക്കുന്നു ..............
പല സൈക്കോ കില്ലര്‍ സിനിമകളിലും ഈ സിനിമയിലെ കില്ലറിന്റെ സങ്കേതം അതേപടി അനുകരിചിട്ടുള്ളതായി തോന്നുന്നു , ജയിലില്‍ കിടക്കുന്ന സൈക്കോ കില്ലറിന്റെ വേഷം ചെയ്ത Anthony Hopkins വളരെ അധികം പ്രശംസ അര്‍ഹിക്കുന്നു , അത്യന്തം ആകാംഷ ഉയര്‍ത്തുന്ന ഈ ചിത്രം സിനിമാ പ്രേമികള്‍ക്ക് ഒരു മുതല്‍ക്കൂട്ടാണ് ........
0 Comments:
Post a Comment