Dark figure of crime Korean - 2018 movie കൊലപാതകത്തിന് 15 വർഷത്തെ ശിക്ഷക്കു വിധിക്കപ്പെട്ടു കിടക്കുന്ന കുറ്റവാളി താൻ വേറെയും 6 പേരെ തെളി...

Home » » Dark figure of crime

Dark figure of crime

Dark figure of crime
Korean - 2018 movie
കൊലപാതകത്തിന് 15 വർഷത്തെ ശിക്ഷക്കു വിധിക്കപ്പെട്ടു കിടക്കുന്ന കുറ്റവാളി താൻ വേറെയും 6 പേരെ തെളിവുകളില്ലാതെ കൊലപ്പെടുത്തിയിട്ടുണ്ട് എന്നൊരു ഉദ്യോഗസ്ഥനെ അറിയിക്കുന്നു , ഉദ്യോഗസ്ഥൻ അതിനൊക്കെ തെളിവ് കണ്ടെത്താൻ ഇറങ്ങി തിരിക്കുന്നു, എന്നാൽ കൊലപാതകി പറഞ്ഞത് വെച്ചു കണ്ടെടുക്കുന്ന അപൂർണമായ തെളിവുകൾ ജയിലിൽ കിടക്കുന്ന കുറ്റവാളിയെ ശിക്ഷിക്കാൻ പാകത്തിന് ഉള്ളത് അല്ലെന്നു മാത്രമല്ല അയാളെ ചിലപ്പോൾ രക്ഷപെടാൻ ഇട വരുത്തും എന്നുള്ള രീതിയിൽ ഉള്ളതായിരുന്നു...
എന്നാൽ ജയിലിൽ കിടക്കുന്ന ആൾ കൊടും കുറ്റവാളി ആണെന്ന് ഉറപ്പുള്ള അന്വോഷണ ഉദ്യോഗസ്ഥൻ ഏതു വിധേനയും അയാളെ പൂട്ടണം എന്നുള്ള ഉദ്ദേശത്തോടെ അന്വോഷണം മുന്നോട്ട് കൊണ്ട് പോവുന്നു...
അവസാനം എന്താവും? ജയിലിൽ കിടക്കുന്ന ആൾ രക്ഷപ്പെടുമോ അതോ ഉദ്യോഗസ്ഥൻ വിജയിക്കുമോ??
നിങ്ങൾ കണ്ട് തന്നെ അറിയുക...
ക്രൈം/കുറ്റാന്വോഷണ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഒരു മുതൽക്കൂട്ടാണ് ഈ സ്ലോ മൂഡിൽ പോവുന്ന സൈക്കോ ത്രില്ലെർ ചിത്രം ....


0 Comments:

Post a Comment

Search This Blog

Powered by Blogger.