12th Man (2017) Languages: Norwegian, English അതിജീവനത്തിന്റെ കഥകൾ ഇഷ്ടപ്പെടുന്നവർക്കായി ഒരു മനോഹര ചിത്രമിതാ..... ജർമ്മൻ പട്ടാളം ല...

Home » , » 12th Man (2017)

12th Man (2017)

12th Man (2017)
Languages: Norwegian, English

അതിജീവനത്തിന്റെ കഥകൾ ഇഷ്ടപ്പെടുന്നവർക്കായി ഒരു മനോഹര ചിത്രമിതാ.....
ജർമ്മൻ പട്ടാളം ലോകമഹായുദ്ധകാലത്തു
കാൽകീഴിൽ ആക്കിയ പല പല രാജ്യങ്ങൾ, അതിൽ ഒന്നായിരുന്നു നോർവേ, അതിൽ നിന്നും രക്ഷപെട്ട 12 ബ്രിട്ടീഷ് പരിശീലനം ലഭിച്ച നോർവീജിയൻ പട്ടാളക്കാർ തങ്ങളുടെ രാജ്യത്തിനായി ജർമനിയുടെ സൈന്യക ശക്തി തകർക്കാൻ ഉള്ള പ്ലാനുമായി ഒരു ബോട്ടിൽ സ്‌ഫോടക വസ്തുക്കളുമായുള്ള യാത്രയിൽ ആയിരുന്നു, എന്നാൽ ഈ വിവരം ഒറ്റുകാരനിൽ നിന്നും അറിഞ്ഞ ഹിറ്റ്ലറുടെ പട്ടാളം ഇവരെ കണ്ടെത്തുന്നു, അവരുടെ ആക്രമണത്തിൽ കുറച്ചുപേര് മരിക്കുകയും ബാക്കിയുള്ളവരെ അവർ തടവിൽ ആക്കുകയും ചെയ്യുന്നു, എന്നാൽ അതിൽ നിന്നും ഒരാൾ മാത്രം രക്ഷെപ്പടുന്നു, ഈ വിവരം അറിഞ്ഞ ജർമൻ പട്ടാളം അയാളെ ഇല്ലാതാക്കുവാൻ പുറകെ എത്തുന്നു....
എങ്ങനെയും തനിക്ക് അറിയാവുന്ന രഹസ്യങ്ങളുമായി അവരുടെ കയ്യിൽ നിന്നും രക്ഷെപ്പട്ടു സുരക്ഷിത സ്ഥലമായ സ്വീഡനിൽ എത്താനുള്ള അയാളുടെ ജീവൻ പണയം വെച്ചുള്ള യാത്രയാണ് ഈ ചിത്രം....
തണുത്തുറഞ്ഞു കിടക്കുന്ന നദിയും, മഞ്ഞിൽ കുളിച്ചു കിടക്കുന്ന മലകളും, അതിനിടയ്ക്ക് ജർമനിയുടെ പട്ടാളവും ഇതെല്ലാം എങ്ങനെ അയാൾ മറികടക്കും??
കണ്ടറിയുക...
ഒറ്റ ഇരുപ്പിൽ തന്നെ കണ്ടു തീർക്കാവുന്ന മനോഹരമായ ഈ അതിജീവനത്തിന്റെ കഥ വെറുമൊരു കെട്ടുകഥ അല്ല, സ്വാതന്ത്ര്യം നേടാൻ ഒരു ജനത അവർ നടത്തിയ പോരാട്ടത്തിന്റെ നേർചിത്രം തന്നെയാണ്.....
ത്രില്ലെർ സിനിമാ പ്രേമികൾക്കു ഉറപ്പായും ഈ ചിത്രം ഇഷ്ടമാവും, ഈ ചിത്രത്തിന്റെ ആദ്യത്തെ 2 മിനിറ്റ് ഇല്ലായിരുന്നു എങ്കിൽ ഇത് ഒരു *സസ്പെൻസ്* ത്രില്ലെർ ആയേനെ....
ഇപ്പോൾ ഇത് ഒരു ത്രില്ലെർ ആണ്

0 Comments:

Post a Comment

Search This Blog

Powered by Blogger.