F2 – Fun and Frustration
2019 - Telugu Movie
2019 - Telugu Movie
ഒരു സിനിമാഗ്രൂപ്പിൽ മുൻപ് കണ്ട ഒരാളുടെ നല്ല റിവ്യൂ കണ്ടിട്ടാണ് ഞാൻ ഈ പടം ഡൌൺലോഡ് ചെയ്തു കണ്ടത് , സംഗതി സത്യമായിരുന്നു , ഒരു നല്ല കോമഡി ചിത്രം , മുഴുവൻ സമയവും നമ്മളെ രസിപ്പിക്കുന്ന ഒരു ചിത്രം തന്നെയാണിത് , തെലുങ്കിലെ ഈ വർഷത്തെ ഹിറ്റുകളിൽ ഒന്നായിരുന്നു ഈ ചിത്രം ബോക്സ് ഓഫിസിൽ 170 കോടിയാണ് ഈ ചിത്രം നേടിയത് .
ഭാര്യയിൽ നിന്നും ഭാര്യാകുടുംബത്തിൽ നിന്നുമുള്ള സ്നേഹത്തിൽ കലർന്ന നിയന്ത്രണങ്ങൾ നിഷ്കളങ്കനായ ഭർത്താവിൽ ഉണ്ടാക്കുന്ന ആ ആ ഒരു "ഇത്" ഉണ്ടല്ലോ , ആ ഒരു "ഇതിൽ" നിന്നും രക്ഷപെടാൻ അയാൾ നടത്തുന്ന പരാക്രമങ്ങൾ ആണ് ഈ ചിത്രം
ഭർത്യകുടുംബത്തിനൊപ്പം സാരി എടുക്കാൻ കടയിൽ പോവുമ്പോൾ അമ്മായി അമ്മയ്ക്ക് കുറഞ്ഞ വിലയുടെ സാരിയും സ്വന്തം അമ്മയ്ക്ക് വലിയ വിലയുടെ സാരിയും എടുക്കാൻ ഉള്ള ഒരു ടെൻഡൻസി ഉള്ളിൽ ഉള്ള ഭാര്യ ആണോ നിങ്ങളുടേത് ??? അങ്ങനെ ഉള്ള ഭാര്യയെ നിങ്ങൾക്ക് ഇതിൽ കാണാൻ കഴിയും
ചിത്രത്തിന്റെ അവസാനത്തിൽ ഒരു ഭാര്യ എന്താണ് ഭർത്താവിൽ നിന്നും ആഗ്രഹിക്കുന്നത് എങ്ങനെ ഭാര്യയെ സന്തോഷിപ്പിക്കാം , എന്തുകൊണ്ടാണ് ഭാര്യമാർ ഭർത്താക്കന്മാരോട് സെൽഫിഷ് ആവുന്നത് എന്നീ യമണ്ടൻ ചോദ്യങ്ങൾക്കുള്ള ഉത്തരം പറയുന്നുണ്ട് , അതുകൊണ്ട് എല്ലാ ഭർത്താക്കന്മാരും ഉറപ്പായും ഈ ചിത്രം കാണണം
പണ്ടത്തെ പ്രിയദർശൻ പടങ്ങൾ കാണുന്ന ഒരു മൂടാണ് ഈ ചിത്രം കാണുമ്പോൾ നമുക്ക് ലഭിക്കുന്നത്
വെങ്കടേഷ് , തമന്ന ,വരുൺ തേജ് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു


0 Comments:
Post a Comment