The Witch: Part 1. The Subversion
Korean -2018
രാത്രിയുടെ അന്ത്യയാമങ്ങളിലെപ്പോഴോ ആണെന്ന് തോന്നുന്നു , കുട്ടികളെ വെച്ച് ജനിതക പരീക്ഷണങ്ങൾ നടത്തുന്ന കാടിനുള്ളിലെ ഒരു പരീക്ഷണശാല , അവിടെ ഒരു കൂട്ടം ആളുകൾ ആരെയൊക്കെയോ അതിക്രൂരമായി ആയുധം വെച്ച് അടിച്ചു അടിച്ചു കൊല്ലുന്നു, എങ്ങും രക്തത്തിന്റെ തുള്ളികൾ ചിതറി തെറിച്ചു കിടക്കുന്നു , അവിടുത്തെ കാറ്റിനു പോലും രക്തത്തിന്റെ മണം ആയിരുന്നിരിക്കാം ..................
മുറിവേറ്റ കുട്ടികളിൽ ചിലർ പ്രാണരക്ഷാർത്ഥം കാടിനുള്ളിലേക്ക് ഓടുന്നു , പിന്നാലെ എത്തുന്നവർ അവരെ തേടിപ്പിടിച്ചു വകവരുത്തുന്നു , ഒരാളെ മാത്രം അവർക്കു കാറ്റിൽ നിന്നും കിട്ടുന്നില്ല, മുറിവേറ്റ അവൾ കാടിനുള്ളിൽ തന്നെ മരിച്ചു വീണിരിക്കാം എന്നുള്ള ധാരണയിൽ അവർ മടങ്ങുന്നു ...........................
അവിടെ നിന്നും കുറെ ദൂരെ മാറി ഉള്ള ഒരു കൊച്ചു ഗ്രാമത്തിന്റെ താഴ്വര .......
മക്കളില്ലാത്ത രണ്ടു ദമ്പതികൾ , പശു വളർത്തലും തങ്ങളുടെ ചെറിയ ഒരു ഫാമുമൊക്കെയായി അവർ ജീവിതം ഒരു വിധം കഴിച്ചു കൂട്ടുന്നു , അന്ന് രാവിലെ പശുക്കൾക്ക് തീറ്റ കൊടുക്കാൻ ഇറങ്ങിയ അയാൾ കാണുന്നത് അവിടെ പരുക്കേറ്റു ചോര ഒളിപ്പിച്ചു കിടക്കുന്ന ഒരു എട്ടു വയസുകാരി പെൺകുട്ടിയെയാണ് , പഴയ കാര്യങ്ങളെക്കുറിച്ചു ഓർമ ഇല്ലാത്ത അവളെ അവർ തങ്ങളുടെ സ്വന്തം മോളായി വളർത്തുന്നു ....................
പത്ത് വർഷങ്ങൾ കഴിഞ്ഞു പോയി
അവൾ മിടുക്കിയായി വളർന്നു , സ്‌കൂളിൽ പങ്കെടുക്കുന്ന ഇനത്തിൽ എല്ലാം ഒന്നാമതായി മുന്നേറിയ അവളുടെ ദുഃഖം പ്രായമായ അച്ഛനും അമ്മയും കഷ്ടപെടുന്നതും , പശുക്കൾക്ക് വില ഇല്ലാത്തതിനാൽ കാശിനായുള്ള പെടാപാടുമൊക്കെ ആയിരുന്നു ...........
അങ്ങനെ ഇരിക്കെ അവളുടെ കൂട്ടുകാരി ടിവി യിൽ ഉള്ള ഒരു റിയാലിറ്റി ഷോയുടെ കാര്യത്തെക്കുറിച്ചു അവളോട് പറയുകയും ഇവളെ നിർബന്ധിച്ചു അതിലേക്കു കൊണ്ട് പോവുകയും ചെയ്യുന്നു , വീട്ടിലെ ദാരിദ്രം മാറ്റാൻ ഇതൊരു നല്ല മാർഗ്ഗം ആയതുകൊണ്ട് അവൾ അതിൽ ആത്മാർത്ഥമായി പങ്കെടുക്കുന്നു ...
റിയാലിറ്റി ഷോയുടെ ഇടയ്ക്കു സ്‌പെഷ്യൽ ആയിട്ട് എന്തേലും പെർഫോമൻസ് നടത്താൻ അവളോട് അവതാരകൻ ആവശ്യപ്പെടുകയും അവൾ അത് നടത്തുകയും ചെയ്യുന്നു .......................
ഇവളുടെ ഈ സ്‌പെഷ്യൽ പെർഫോമൻസ് നാട് മൊത്തം കാണുകയും അവൾ എവിടെ നിന്നായിരുന്നു പ്രാണനും കൊണ്ട് രക്ഷപെട്ടു വന്നത് അവർ ഇത് അറിയുകയും ചെയ്യുന്നു ....................
ഇനിയാണ് പടം
പത്ത് വർഷം മുൻപ് കൈവിട്ടു പോയ ഈ പെൺകുട്ടിയെ തേടി അവർ വരാൻ മാത്രം എന്ത് കഴിവായിരിക്കാം ഈ പെങ്കൊച്ചിനു ഉള്ളത് ???????
എന്തായിരുന്നു അവൾ നടത്തിയ സ്‌പെഷ്യൽ പെർഫോമൻസ് ??
സത്യത്തിൽ എന്ത് പരീക്ഷണമാണ് കാടിനുള്ളിൽ കുട്ടികളെ വെച്ച് നടത്തിയിരുന്നത് ??????
ഹോ ഒരു ഒന്ന് ഒന്നൊര പടം ആണ്
ഒരു രജനീകാന്ത് , വിജയ് ഇവരുടെ മാസ്സ് പടങ്ങൾ കാണുമ്പോൾ ഉള്ള കോരിത്തരിപ്പ് ആണ് ഈ ഫിലിം കാണുമ്പോൾ കിട്ടുന്നത് ,ബാഷക്കു പോക്കിരിയിൽ ഉണ്ടായ കൊച്ചാണ് ഈ പടം എന്ന് പറയാം ...........
അടുത്ത കാലത്ത് കണ്ടതിൽ ഏറ്റവും മികച്ചതായി തോന്നിയ ഒരു കൊറിയൻ പടം ആണ് , ക്രൈം ആക്ഷൻ സസ്പെൻസ് ത്രില്ലർ ഇഷ്ടപ്പെടുന്നവർക്ക് ഒരു വിരുന്നാണീ ചിത്രം ...............


0 Comments:
Post a Comment