Hello Ghost Korean പതിഞ്ഞ തുടക്കം, മോശമില്ലാത്ത ബാക്കി രംഗങ്ങൾ അത്യുഗ്രൻ ക്ലൈമാക്സ്‌ അതാണ്‌ ഈ സിനിമ .... ജീവിതത്തിൽ തനിച്ചാണ് എന്നുള്ള...

Home » » Hello Ghost

Hello Ghost

Hello Ghost
Korean
പതിഞ്ഞ തുടക്കം, മോശമില്ലാത്ത ബാക്കി രംഗങ്ങൾ അത്യുഗ്രൻ ക്ലൈമാക്സ്‌ അതാണ്‌ ഈ സിനിമ ....
ജീവിതത്തിൽ തനിച്ചാണ് എന്നുള്ള ചിന്ത അവനെ അലട്ടിയിരുന്നു, ആരും ഗൗനിക്കാൻ പോലും ഇല്ലാത്ത ജീവിതം അവസാനിപ്പിക്കാൻ അവൻ തീരുമാനിച്ചു, എന്നാൽ മരണത്തിന്റെ വക്കിൽ വരെ എത്തിയ അവനെ ദൈവം ആശുപത്രിയിൽ എത്തിച്ചു ചതിച്ചു, വീണ്ടും അവൻ ജീവിതത്തിലേക്ക് തിരികെ വന്നു, പക്ഷെ മരണത്തെ മുഖാമുഖം കണ്ടതുകൊണ്ടാവണം അവനു മരിച്ചവരെ കാണാനും അവരോടു സംസാരിക്കാനും ഉള്ള ഒരു കഴിവ് കൂടെ ലഭിച്ചു, ആശുപത്രിയിൽ വെച്ചു കുറച്ചു പരേതാൽമാക്കൾ ഇവന്റെ കൂടെ കൂടി, അവർ ജീവിച്ചിരുന്നപ്പോൾ നടത്തിയ/നടക്കാത്ത കുറച്ചു സ്വപ്നങ്ങൾ ഇവനിലൂടെ നടത്തി കൊടുത്താൽ അവർ പൊയ്ക്കോളാമെന്നു അവർ ഇവനോട് പറയുന്നു....
ഇവൻ അവരുടെ ഓരോരുത്തരുടെയും ആഗ്രഹങ്ങൾ നിറവേറ്റി കൊടുക്കാൻ ശ്രെമിക്കുന്നതും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ഈ സിനിമ....
കുടുംബം എന്താണെന്നും ജീവിതത്തിൽ അതിന്റെ മഹത്വം എന്താണെന്നും എല്ലാം ഈ കോമഡി മൂവി നമുക്ക് കാണിച്ചു തരുന്നു...
നനഞ്ഞ കണ്ണുകളോടെ ചുണ്ടിൽ ഒരു മന്ദഹാസവുമായി നമുക്ക് ഇതിന്റെ ക്ലൈമാക്സ്‌ ആസ്വദിക്കാം.......



0 Comments:

Post a Comment

Search This Blog

Powered by Blogger.