Source Code ​English - 2011 സാങ്കേതികവിദ്യയുടെ കഴിവുകൾ എങ്ങനെ പ്രയോജനപ്പെടുത്തി അത് രാജ്യത്തിന് അവിടുത്തെ ജനങ്ങൾക്ക് എങ്ങ...

Home » » Source Code

Source Code



Source Code
​English - 2011
സാങ്കേതികവിദ്യയുടെ കഴിവുകൾ എങ്ങനെ പ്രയോജനപ്പെടുത്തി അത് രാജ്യത്തിന് അവിടുത്തെ ജനങ്ങൾക്ക് എങ്ങനെ പ്രയോജനകരമാക്കിമാറ്റാൻ പറ്റിയേക്കും എന്നുള്ളതിന് ഒരു ഉത്തമോദാഹരണമാണ് ഈ സിനിമ ...
ചിക്കാഗോയിൽ രാവിലെ ഒരു ട്രെയിനിൽ ബോംബ് സ്ഫോടനം നടക്കുകയും ധാരാളം ആളുകൾ കൊല്ലപ്പെടുകയും ചെയ്യുന്നു , ഇത് തുടർന്ന് ആ രാജ്യത്ത് നടക്കാൻ പോവുന്ന സ്ഫോടനപരമ്പരകളുടെ മുന്നോടിയായി നടന്നിട്ടുള്ള സ്ഫോടനം ആണെന്ന് പൊലീസിന് തെളിവ് കിട്ടുന്നു , തുടർ സ്‌ഫോടനങ്ങൾ എങ്ങനെയും തടയുകയും രാജ്യത്തെയും ജനങ്ങളെയും രക്ഷിക്കുക എന്നുള്ള വലിയ ദൗത്യമാണ് പോലീസിനുള്ളത് , എന്നാൽ രാവിലെ ട്രെയിനിൽ എന്താണ് സംഭവിച്ചത് ആർക്കാണ് അതിൽ പങ്കുള്ളത് എന്നതിന് അവരുടെ കൈവശം യാതൊരു തെളിവും ഇല്ലായിരുന്നു താനും ..............
ഈ വിഷമഘട്ടത്തിൽ അവർ ശാസ്ത്രത്തിന്റെ സഹായത്തോടെ മറ്റൊരു വഴി തേടുന്നു , അന്ന് രാവിലെ ട്രെയിനിൽ സഞ്ചരിച്ച -സ്‌ഫോടനത്തിൽ മരിച്ച ഒരു യാത്രക്കാരനിലേക്കു പട്ടാളത്തിൽ ക്യാപ്റ്റൻ ആയിരുന്ന ഒരു ഉദ്യോഗസ്ഥന്റെ തലച്ചോർ ഘടിപ്പിക്കുന്നു , എന്നിട്ടു സാങ്കേതികവിദ്യയുടെ സഹായത്തോടെ അയാളുടെ ഓർമയെ പിന്നിലേക്ക് കൊണ്ടുപോവുന്നു .............
പട്ടാളക്കാരന്റെ അവബോധ മനസ്സ് പിന്നിലേക്ക് സഞ്ചരിക്കുമ്പോൾ അയാൾ ആ ട്രയിനിലെ ഒരു യാത്രക്കാരനായുള്ള തോന്നൽ ഉണ്ടാവുകയും അയാൾ അങ്ങനെ ട്രെയിനിൽ നടന്ന കാര്യങ്ങൾ കണ്ടു പിടിക്കാൻ ശ്രെമിക്കുകയും ചെയ്യുന്നു .........
എന്നാൽ പിന്നിലേക്ക് പോവുന്ന ഓർമകൾക്ക് വെറും 8 മിനിട്ടു മാത്രമേ ആയുസുണ്ടാവുക ഉള്ളു , അങ്ങനെ കുറെ കുറെ എട്ടു മിനിറ്റുകളായി ആ പട്ടാളക്കാരൻ പുറകിലേക്ക് നടത്തുന്ന യാത്രയാണ് ഈ ചിത്രം ........
ആരാണ് ഈ പട്ടാളക്കാരൻ ?? അയാൾക്ക്‌ അവസാനം എന്ത് സംഭവിക്കും ?? ഇയാൾ ആരുടെ ഓർമയിൽ ആണോ സഞ്ചരിക്കുന്നത് അയാൾക്ക് ഈ സ്‌ഫോടനവുമായി എന്തേലും ബന്ധമുണ്ടോ ? ഇത് കണ്ടു പിടിക്കാൻ പോലീസിനാവുമോ ?? ഇതിനെല്ലാം ഉള്ള ഉത്തരം ഈ ചിത്രം നമുക്ക് തരും ..
നല്ലൊരു സസ്പെൻസ് ത്രില്ലെർ മൂവി ആണ് , ഒട്ടും തന്നെ ബോറടിക്കില്ല


0 Comments:

Post a Comment

Search This Blog

Powered by Blogger.