Incendies 2010
French / Arabic / English
എരിഞ്ഞു എരിഞ്ഞു ഇല്ലാതാവുന്ന സിഗരറ്റുകൾ എന്താണ് വലിക്കുന്നവന് നൽകുന്നത് ??
അവനു അത് കുറച്ചു സന്തോഷനിമിഷങ്ങൾ സമ്മാനിക്കുണ്ടാവാം പക്ഷെ അവസാനം അനിവാര്യമായ ദുരന്ത നിമിഷങ്ങൾ അവനെ തേടിയെത്തും , അത് പോലെ തന്നെയാണ് ഈ ഫിലിം കണ്ടപ്പോൾ ഇതിലെ കഥാപാത്രങ്ങളിൽ ചിലരെക്കുറിച്ചു മനസ്സിൽ തോന്നിയത് , നൈമിഷികമായ സുഖങ്ങൾക്ക് പുറകെപോയിട്ട് അവസാനം ആ നൈമിഷിക സുഖങ്ങൾ ഇല്ലാതാക്കിയത് അയാളുടെ വ്യക്തിത്വവും , പിന്നെ അയാളുടെ അസ്ഥിത്വത്തെ കൂടെ ആയിരുന്നു ....
കഥാപാത്രത്തിന് മാത്രമാണോ അതോ കണ്ടിരുന്ന നമുക്ക് കൂടി അങ്ങനെ ഒരു അവസ്ഥയുടെ വിഷമഘട്ടങ്ങൾ തരണം ചെയ്യേണ്ടതായി വന്നോ എന്ന് ഫിലിം കണ്ടു വിലയിരുത്തേണ്ടതാണ് .....
ഒരമ്മ അവർ മരിച്ചു കഴിഞ്ഞപ്പോൾ അവരുടെ വക്കീൽ മക്കൾ രണ്ടുപേരെയും അയാളുടെ അടുത്തേക്ക് വിളിപ്പിച്ചു എന്നിട്ട് അവരുടെ 'അമ്മ തയ്യാറാക്കിയ വിൽപത്രത്തെക്കുറിച്ചു അവരെ അറിയിച്ചു
അതിൽ ഉണ്ടായിരുന്ന പ്രധാനപ്പെട്ട രണ്ടു കാര്യങ്ങൾ ഇവയായിരുന്നു
അവർക്കു ഒരു സഹോദരൻകൂടെയുണ്ട് അവനെ എങ്ങനെ എങ്കിലും കണ്ടെത്തണം , കൂടാതെ ഇവരിൽ നിന്നും ആ 'അമ്മ ഒളിപ്പിച്ചു വെച്ച ഒരു വ്യക്തി ഉണ്ട് ഇവരുടെ അച്ഛൻ , അദ്ദേഹത്തെയും കണ്ടെത്തുക കൂടാതെ 'അമ്മ തയ്യാറാക്കി വെച്ച കത്ത് അയാളെ ഏല്പിക്കുക
പെട്ടെന്നൊരു ദിവസം സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത ഈ കാര്യങ്ങളെക്കുറിച്ചു അറിഞ്ഞ മക്കളിൽ ഒരാൾ അസ്വസ്ഥരായി , പക്ഷെ സ്വന്തം അമ്മയെ അങ്ങേയറ്റം സ്നേഹിച്ചിരുന്ന മകൾ അമ്മയുടെ ആഗ്രഹ സാഫല്യത്തിനായി നടത്തുന്ന യാത്രയാണ് ഈ ചിത്രം ..
ആ യാത്രയിൽ 'അമ്മ അനുഭവിച്ച നിമിഷങ്ങളിലൂടെ ആ മകൾക്കൊപ്പം നമ്മൾ പ്രേക്ഷകരും സഞ്ചരിക്കുന്നുണ്ട് , ഒരു മനുഷ്യായുസിനു അനുഭവിക്കാവുന്നതിൽ കൂടുതൽ ദുരിതങ്ങൾ താണ്ടിയാണ് ആ സ്ത്രീ ഇവിടം വരെ എത്തിയത് എന്നുള്ള സത്യം നമ്മൾ മനസിലാക്കും .................
ഇനിയെന്ത് സംഭവിക്കും എന്നറിയാതെ ആ സ്ത്രീ നടത്തിയ , അല്ലെങ്കിൽ ആ സ്ത്രീയുടെ ജീവിത യാത്രയാണ് ഈ ചിത്രം
അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ ഈ മക്കൾക്കാവുമോ ??
അതോ മറ്റേതോ ലോകത്തിരുന്നു തന്റെ നടക്കാത്ത ആഗ്രഹത്തെക്കുറിച്ചോർത്ത് ആ സ്ത്രീ നെടുവീർപ്പിടുന്നുണ്ടാവുമോ ????
കണ്ടറിയുക ......
ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ് നമുക്കായി ഈ സിനിമയിൽ നമുക്കായി കാത്തിരിപ്പുണ്ട് .....
ക്ഷമയോടെ , ഒരു സിനിമാ ആസ്വാദകന്റെ പുതിയ മേച്ചിൽ പുറങ്ങൾ തേടിയുള്ള ആഗ്രഹത്തോടെ ഈ സിനിമയെ സമീപിക്കുക ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല , ഒരു പ്രിത്യേക സിനിമാ അനുഭവം നിങ്ങൾക്ക് ഇത് സമ്മാനിക്കും അത് തീർച്ച


0 Comments:
Post a Comment