Hello Stranger (2010) Thailand  -2010   തായ്‌ലന്റിൽ നിന്നും ഒരു ടൂർ ഗ്രൂപ്പിനൊപ്പം കൊറിയയിലേക്കുള്ള യാത്രയിൽ ആയിരുന്നു  നായകൻ , അ...

Home » » Hello Stranger (2010)

Hello Stranger (2010)


Hello Stranger (2010)
Thailand -2010  

തായ്‌ലന്റിൽ നിന്നും ഒരു ടൂർ ഗ്രൂപ്പിനൊപ്പം കൊറിയയിലേക്കുള്ള യാത്രയിൽ ആയിരുന്നു  നായകൻ , അതെ ഫ്ലൈറ്റിൽ തന്നെയുള്ള ഒരു യാത്രക്കാരി ആയിരുന്നു നമ്മുടെ നായികയും , യാത്രാവേളയിൽ പരസ്പരം അറിയില്ലായിരുന്നു എങ്കിലും കൊറിയയിൽ വെച്ച് വിധി  ഇവരെ പരസ്പരം കണ്ടു മുട്ടാൻ ഇടയാക്കുന്നു ,   കൊറിയ ഭാഷ അറിയാത്ത ഇംഗ്ലീഷ് അറിയാത്ത നായകൻ അവിടെ ചെന്ന് ഓരോരോ അമളികളിൽ ചാടുന്നു  അതിൽ നിന്നും അവനെ രക്ഷിക്കുന്നത് നമ്മുടെ നായിക ആയിരുന്നു  അവർ തങ്ങളുടെ മുൻ പ്രണയത്തെക്കുറിച്ചും  അത്  നഷ്ടമായതിനെക്കുറിച്ചും ഒക്കെ സംസാരിക്കുന്നു എന്നെങ്കിലും ആ മുൻപ്രണയം വീണ്ടും എത്തട്ടെ  ജീവിതം കൂടുതൽ ഹാപ്പി ആവട്ടെ എന്നൊക്കെ അവർ പരസ്പരം ആശംസിക്കുന്നു ...

പരസ്പരം  പേര് പറയാതെ ആയിരുന്നു ഇവർ പരിചയപ്പെട്ടത് , പേര് അറിയാതെ ഇരുന്നാൽ പരസ്പരം എന്ത് വേണമെങ്കിലും വിളിക്കാമല്ലോ എന്നായിരുന്നു രണ്ടുപേരുടെയും പോളിസി ....

എന്നാൽ പിണക്കത്തിൽ തുടങ്ങി പതിയെ ഫ്രണ്ട്സ് ആയി മാറിയ   ഇവരുടെ മനസ്സിൽ ഇവരറിയാതെ തന്നെ  പ്രണയം ഉടലെടുക്കുന്നുണ്ടായിരുന്നു ..
അത് തുറന്നു പറയാൻ അവർ പരസ്പരം ആഗ്രഹിച്ച ആ നിമിഷം അവരിൽ ഒരാളുടെ പഴയ പങ്കാളി തേടി എത്തുന്നു ...........

ഇനിയെന്ത് സംഭവിക്കും ??


ഇന്നലെ വരെ തിരിച്ചു വരണം എന്ന് ആഗ്രഹിച്ച   ആ പഴയ സ്നേഹത്തെ കണ്ടില്ലെന്നു വെച്ച് പുതിയ ആളെ സ്വീകരിക്കുമോ??


അതോ പഴയതു എല്ലാം അറിഞ്ഞിട്ടും ഇന്ന് സ്നേഹിക്കാൻ തയ്യാറായ പുതിയ ആളെ വേണ്ടെന്നു വെച്ച് പഴയ സ്നേഹത്തെ സ്വീകരിക്കുമോ ???


കണ്ടറിയുക 

നല്ലൊരു കോമഡി റൊമാന്റിക് മൂവി ആണ് 


പഴയ ഷാരൂഖാൻ കാജോൾ   പ്രണയ മൂവി പോലെ ഉള്ള ഒരു അനുഭവം  


0 Comments:

Post a Comment

Search This Blog

Powered by Blogger.