Agent Sai Sreenivasa Athreya
Telugu
ഷെർലക് ഹോംസ് കഥകൾ വായിച്ചു വളർന്ന നമ്മളിൽ പലർക്കും വലുതാവുമ്പോൾ ഒരു ഡിറ്റക്ടീവ് ആവണം എന്ന് തോന്നിയിട്ടില്ലേ??
അതെ ആ തോന്നൽ സത്യമാക്കിയവനാണ് നമ്മുടെ നായകൻ ആത്രേയ....
അവൻ വലുതായപ്പോൾ FBI യിൽ ജോലിക്ക് പ്രവേശിച്ചു, അതങ്ങു അമേരിക്കായിൽ അല്ലേ....
അല്ല ഇത് നമ്മുടെ സ്വന്തം ഇന്ത്യയിൽ നെല്ലൂർ പച്ചക്കറി കടയ്ക്കു അരികിലായി ഫാത്തിമാ ബ്യുറോ of ഇൻവെസ്റ്റിഗേഷൻ....
FBI യുടെ മുതലാളിയും മെയിൻ തൊഴിലാളിയും എല്ലാം ഇവൻ തന്നെ ആയിരുന്നു. ..
കൃത്യമായ നിരീക്ഷണത്തിലൂടെ ആളുകളെ തിരിച്ചറിയാൻ ഷെർലക് ഹോംസിനെപ്പോലെ തന്നെ നമ്മുടെ നായകനും കേമനായിരുന്നു
നല്ലൊരു ഇൻവെസ്റ്റിഗേഷൻ നടത്തി സമൂഹത്തിൽ പേരും പ്രശസ്തിയും ഉണ്ടാക്കാൻ ഇവൻ കൊതിച്ചു, എന്നാൽ തേടി വന്നതൊക്കെ ലൊട്ടു ലൊടുക്ക് കേസുകളും ആയിരുന്നു....
അങ്ങനെ ഇരിക്കെ റയിൽവേ പാളത്തിനരുകിൽ ഒരു ഡെഡ് ബോഡി കിടക്കുന്ന വിവരം ഇവൻ അറിയുന്നു, അന്നോഷിക്കാൻ കിട്ടിയ അവസരം മുതലാക്കാൻ ഇവൻ കളത്തിൽ ഇറങ്ങുന്നു....
അവിടെ ബോഡിയുടെ അരികിൽ ചെന്നപ്പോൾ അവിടെ കണ്ട രണ്ടു ആൾക്കാരെ ഇവൻ സംശയിക്കുന്നു, അവരറിയാതെ അവരുടെ പിന്നാലെ അവരുടെ ഓരോ ചലനങ്ങളും നിരീക്ഷിക്കാൻ ഇവൻ കൂടുന്നു......
അടുത്ത ദിവസം പോലീസ് അറസ്റ്റ് ചെയ്യാൻ വരുമ്പോൾ ആണ് താൻ ഇപ്പോൾ ഒരു കൊലപാതക കേസിൽ പ്രതി ആണെന്ന് നായകൻ അറിയുന്നത്.... അന്നൊഷണ സമയത്തു ആത്രേയ ഉപേക്ഷിച്ച പലതും അവനെതിരെ ഉള്ള തെളിവുകൾ ആക്കി പോലീസ് കണ്ടെടുത്തിരുന്നു.....
കടുവയെ പിടിച്ച കിടുവ ആര്.....??
കിടുവയെ കടുവ അവസാനം പിടിക്കുമോ??
കോമഡി യിൽ തുടങ്ങി അത്ഭുതത്തിലേക്കു വഴി മാറി, പിന്നെ സസ്പെൻസ് ത്രില്ലറിലേക്കു ചുവടുമാറ്റി ഒരു സിനിമാ പ്രേമിക്കു വേണ്ടതെല്ലാം നൽകുന്ന നല്ലൊരു വിരുന്നാണ് ഈ ചിത്രം......
ഒട്ടും ബോറടിക്കില്ല നല്ലൊരു കോമഡി ഇൻവസ്റ്റിഗേഷൻ സസ്പെൻസ് ത്രില്ലെർ.....


0 Comments:
Post a Comment