The Other Me  Greek-2016 ഒരു കൂട്ടുകാരൻ പറഞ്ഞാണ് ഈ ക്രൈം ത്രില്ലെർ ഫിലിമിനെക്കുറിച്ചു അറിഞ്ഞത്, ഈ ഫിലിം കാണാൻ എന്നെ പ്രേരി...

Home » » The Other Me - Greek-2016

The Other Me - Greek-2016

The Other Me 
Greek-2016




ഒരു കൂട്ടുകാരൻ പറഞ്ഞാണ് ഈ ക്രൈം ത്രില്ലെർ ഫിലിമിനെക്കുറിച്ചു അറിഞ്ഞത്, ഈ ഫിലിം കാണാൻ എന്നെ പ്രേരിപ്പിച്ച ഘടകം 
ഈ സിനിമ ഇറങ്ങിയതിന് ശേഷം ആ നാട്ടിൽ നടന്ന ഒരു ടാക്സി ഡ്രൈവറുടെ കൊലപാതകം ഈ സിനിമയിൽ നിന്നുള്ള പ്രേരണ മൂലമാണ് എന്നുള്ള കാരണത്താൽ ഈ ഫിലിം അവിടെ തീയറ്ററിൽ നിന്നും പിൻവലിക്കുക ഉണ്ടായി എന്നുള്ള വാർത്ത ആയിരുന്നു......
നഗരത്തിൽ നടക്കുന്ന ഒരു കൊലപാതകം അത് കണ്ടുപിടിക്കാൻ പോലീസിനെ സഹായിക്കാൻ അവർ ഒരു ക്രിമിനോളജി പ്രൊഫസറുടെ സഹായം തേടുന്നു, ഇതിനിടെ വീണ്ടും ഒരു കൊലപാതകം നടക്കുന്നു..
അന്വോഷണത്തിൽ ഈ മരണങ്ങൾ തമ്മിൽ കുറെ ബന്ധം അവർ കണ്ടെത്തുന്നു, രണ്ടിടത്തും പൈതഗോറസിന്റെ രണ്ടു വചനങ്ങൾ രക്തം കൊണ്ട് എഴുതി വെച്ചിട്ടുണ്ടായിരുന്നു, പിന്നെ ഈ രണ്ടു മരണങ്ങളും സംഭവിച്ച സ്ഥലത്തിന് 220 എന്നുള്ള സംഖ്യയുമായി എന്തെങ്കിലും ബന്ധം ഉള്ളതായി കാണിക്കാൻ കൊലയാളി ശ്രെമിച്ചിട്ടുള്ളതായും പ്രൊഫസർക്ക് തോന്നുന്നു, അവർ പഴയ കേസ് ഡയറികൾ തപ്പുമ്പോൾ ആത്മഹത്യ യോ അപകട മരണമോ ആയി കരുതി പോലീസ് പണ്ട് എഴുതി തള്ളിയ വേറെ ചില മരണങ്ങളും ഇതുമായി ബന്ധം ഉള്ളതായി കണ്ടെത്തുന്നു......
തുടർന്ന് പ്രൊഫസർ നടത്തുന്ന അന്വോഷണങ്ങളും അതി ബുദ്ധിമാനായ കൊലയാളി എന്താണ് തന്റെ ചെയ്തികളിലൂടെ വ്യക്തമാക്കുന്നതു എന്ന് കണ്ടു പിടിക്കാൻ ഉള്ള ശ്രെമങ്ങളുമാണ് ഈ സിനിമ....
സത്യത്തിൽ എന്താണ് ഈ 220?
വെറും യാദൃച്ഛികം മാത്രമായിരുന്നോ അത്???
ഈ മരിച്ച വ്യക്തികൾ തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടായിരുന്നോ???
സൈക്കോ കില്ലർ? സീരിയൽ കില്ലർ? അതോ എന്തെങ്കിലും പ്രതികാരമോ???
കണ്ട് അറിയുക......
കുറ്റന്നൊഷണ സിനിമ ഇഷ്ടപ്പെടുന്നവർക്ക് ഒരു വിരുന്നാണ് ഈ ചിത്രം....
ഡച്ചിൽ നിന്നും ഇറങ്ങിയ ഡിപ്പാർട്മെന്റ് സീരീസ് സിനിമ കാണുമ്പോൾ കിട്ടുന്ന ആ ഒരു സുഖം അതെ പോലെ തന്നെ കിട്ടുന്ന ഒരു ചിത്രമാണിത്
(Se7en, memories തുടങ്ങിയ ഫിലിമുകൾ കാണുന്ന ഒരു ഫീൽ ആണ് ഇതിനും..... നിങ്ങൾ ഒരു കുറ്റാന്നോഷണ ക്രൈം ത്രില്ലെർ ഫിലിം ആരാധകൻ ആണെങ്കിൽ ഉറപ്പായും ഈ ചിത്രം കാണണം )


0 Comments:

Post a Comment

Search This Blog

Powered by Blogger.