Maayavan
Tamil -2017
കൊറിയയിലും, സ്പാനിഷിലും മാത്രം എങ്ങനെ ഇതിനുമാത്രം ത്രില്ലർ സിനിമകൾ ഇറങ്ങുന്നു എന്നുള്ള സംശയം മനസ്സിൽ കിടക്കുന്നതിനിടെ ആണ് ഈ സിനിമയേക്കുറിച്ചു കേട്ടത്, അതെ മറ്റു ഭാഷകളിലെ ത്രില്ലെർ മൂവികൾക്കൊപ്പം തന്നെ പരിഗണിക്കാവുന്ന ഒരു സയന്റിഫിക് ക്രൈം ത്രില്ലെർ ആണ് ഈ സിനിമയും, വ്യത്യസ്തമായ കഥ അത് ഒരു സസ്പെൻസ് ത്രില്ലെർ മൂഡിൽ പറഞ്ഞിരിക്കുന്നു....
നാട്ടിലെ ഒരു ലോക്കൽ കള്ളനെ ഓടിക്കുന്നതിനിടെ നായകനായ പോലീസ് ഇൻസ്‌പെക്ടർ മറ്റൊരു കൊലപാതകത്തിനു ദൃക്‌സാക്ഷി ആവുന്നു, അയാളെ പിടിക്കാൻ ഉള്ള ശ്രെമത്തിനിടെ ഇൻസ്‌പെക്ടറുടെ തലയ്ക്കു പരിക്കേൽക്കുകയും കൂടാതെ കുറ്റവാളി മരണപ്പെടുകയും ചെയ്യുന്നു....
കുറച്ചു നാളത്തെ ട്രീറ്റ്മെന്റ് നു ശേഷം തിരികെ ജോലിയിൽ പ്രവേശിച്ച ഇൻസ്‌പെക്ടർ അവിടെ നടന്ന മറ്റൊരു കൊലപാതക കേസിന്റെ അന്വോഷണം ഏറ്റെടുക്കുന്നു..
അന്വോഷണത്തിനിടെയാണ് ഇൻസ്‌പെക്ടർക്കു മറ്റൊരു കാര്യം മനസിലാവുന്നത് താൻ നേരത്തെ ലോക്കൽ കള്ളനെ ഓടിക്കുന്നതിനിടെ കണ്ട കൊലപാതകം പോലെ തന്നെയാണ് ഇതും നടന്നിരിക്കുന്നത്, അവിടെ ഉണ്ടായിരുന്ന എല്ലാ തെളിവുകളും ഇവിടെയും ബാക്കി വെച്ചിരിക്കുന്നു, പക്ഷേ പഴയ കുറ്റവാളി അന്ന് ഇൻസ്‌പെക്ടറുമായുള്ള മല്പിടുത്തതിൽ മരിച്ചിരുന്നു....
അപ്പോൾ പിന്നെ ഈ കൊലപാതകത്തിന് പിന്നിൽ ആരാണ്??
ഏതേലും അതീന്ദ്രിയ ശക്തിക്കു ഇതിൽ പങ്കുണ്ടോ??
അതോ അന്ന് തലയ്ക്ക് പരുക്ക് പറ്റിയകൊണ്ട് ഇൻസ്‌പെക്ടർക്കു ഉണ്ടാവുന്ന തോന്നലുകൾ ആണോ ഇത്....
അന്വോഷണം നടക്കുന്നതിടെ വീണ്ടും കൊലപാതകം അരങ്ങേറുന്നു, എന്താവും ഇതിന്റെ അവസാനം???
കണ്ടറിയുക
നല്ലൊരു ക്രൈം ത്രില്ലെർ മൂവി ആണ്...
*ഹിന്ദിയിൽ നിന്നുള്ള ആർമി താരത്തിന്റെ വരവോടു കൂടി പടത്തിന്റെ ഒരു രസച്ചരട് കുറഞ്ഞതായി എനിക്ക് തോന്നി, ആ കഥാപാത്രം എന്തോ എനിക്ക് ഇഷ്ടായില്ല


0 Comments:
Post a Comment