The Killing of a Sacred Deer-2017 ഒരു ഡോക്ടറുടെ ജീവിതത്തിലേക്ക് പെട്ടെന്നൊരു ദിവസം ഒരു 16 വയസ്സുകാരൻ കയറി വന്നു കൂട്ടുകാരോട് ഡോക്ടർ പറ...

Home » » The Killing of a Sacred Deer-2017

The Killing of a Sacred Deer-2017

The Killing of a Sacred Deer-2017
ഒരു ഡോക്ടറുടെ ജീവിതത്തിലേക്ക് പെട്ടെന്നൊരു ദിവസം ഒരു 16 വയസ്സുകാരൻ കയറി വന്നു
കൂട്ടുകാരോട് ഡോക്ടർ പറഞ്ഞു അവൻ മകളുടെ സ്കൂളിൽ പഠിക്കുന്ന ഒരു കുട്ടി ആണെന്ന്..
വീട്ടിൽ ഡോക്ടർ പറഞ്ഞു അവൻ അയാൾ ചികിൽസിച്ച ഒരാളുടെ മകൻ ആണെന്നും...
ഇവൻ ഡോക്ട്ടറെ പതിയെ ഇറിറ്റേറ്റ് ചെയ്യാൻ ആരംഭിക്കുന്നു, ഇവന്റെ കുറെ നിർബന്ധങ്ങളും, പിടിവാശികളും ഡോക്ടർ അനുസരിക്കേണ്ടതായി വരുന്നു,
സത്യത്തിൽ ആരാണ് ഇവൻ ഡോക്ട്ടറുടെ വല്ല ജാര സന്തതിയും??
പക്ഷെ അല്ല...
ഇവൻ ഡോക്ടറുടെ മക്കളെ പോലും പെരുമാറ്റം കൊണ്ട് മായക്കുന്നു...
ഇവൻ ഡോക്ട്ടറുടെ വീട്ടിൽ വന്നു പോയതിനു ശേഷം ഡോക്ടറുടെ മക്കൾ രോഗബാധിതർ ആവുന്നു, അവർക്ക് നടക്കാൻ പറ്റാതെ ആവുന്നു, എന്താവും കാരണം?? ഇവന് എന്തെങ്കിലും മന്ത്ര ശക്തി അങ്ങനെ എന്തെങ്കിലും???
അതിനിടെ ഇവനെ സംശയിച്ച ഡോക്ടറോട് മക്കളിൽ ഒരാളുടെ ജീവൻ കളഞ്ഞില്ല എങ്കിൽ എല്ലാവരും മരിക്കും എന്നിവൻ അറിയിക്കുന്നു...
സത്യത്തിൽ എന്താണ് ഇങ്ങനെ സംഭവിക്കുന്നത്, ആരാണ് ഇവൻ
എല്ലാം കണ്ടു അറിയുക..
പടം മൊത്തം ഒരു ഡാർക്ക്‌ മൂഡ് ആണ്, ആകെപ്പാടെ അസ്വസ്ഥത എന്ന് പറയാം , ഇവന്റെ ഇറിറ്റേറ്റിങ് രംഗമൊക്കെ നമുക്ക് അവനെ കാലിൽ തൂക്കി അടിക്കാൻ ഉള്ള ദേഷ്യമൊക്കെ ഉണ്ടാക്കിപ്പിക്കും, അവസാനം പടം തീർന്നപ്പോൾ എന്റെ കിളി പറന്നു പോയി....
വൈവിധ്യമുള്ള സിനിമാ ആസ്വാദനം ഇഷ്ടപ്പെടുന്നവർ കാണുക


0 Comments:

Post a Comment

Search This Blog

Powered by Blogger.