The Five
Korean -2013
അത്യാവശ്യം തരക്കേടില്ലാതെ കണ്ടിരിക്കാൻ പറ്റിയ ഒരുകൊറിയൻ സൈക്കോ ത്രില്ലെർ മൂവിയാണ് ദി ഫൈവ് .
ഭർത്താവിനോടും മോളോടുമൊപ്പം ഭൂമിയിലെ ഓരോ നിമിഷവും ആസ്വദിച്ചു കഴിയുകയായിരുന്നു ആ സ്ത്രീ , ചെറിയ ചെറിയ കഷ്ടപ്പാടുകളെല്ലാം ഭർത്താവും മോളുമായുള്ള ആ ആനന്ദ ലോകത്തിൽ അവർ മറന്നിരുന്നു , സത്യത്തിൽ ആ വീട് ഭൂമിയിലെ ഒരു സ്വർഗ്ഗം തന്നെയായിരുന്നു ........................
എന്നാൽ വിധിയുടെ ക്രൂരമായ വിളയാട്ടം ഇ കുടുംബത്തിന് മറ്റൊരു ദുഖമായിരുന്നു കരുതി വെച്ചിരുന്നത്
ഒരു സൈക്കോ കില്ലർ അയാളുടെ ദൃഷ്ടി ഈ കുടുംബത്തിൽ വന്നു പതിക്കുന്നു
ക്രൂരമായ ആക്രമണത്തിൽ അവസാനം മിച്ചമാവുന്നതു ഈ സ്ത്രീ മാത്രമായിരുന്നു , മരിച്ചെന്നു കരുതി അയാൾ ഉപേക്ഷിച്ചു പോയ ഇവർ പാതി തളർന്ന ശരീരവും , കരുത്താർന്ന മനസ്സുമായി പ്രതികാരത്തിന് ഇറങ്ങി തിരിക്കുന്നതാണ് കഥ
തന്നെ സഹായിക്കാൻ പറ്റിയ കുറച്ചുപേരെ വളരെ തന്ത്രപൂർവ്വം കണ്ടെത്തി അവരുടെ സഹായത്തോടെ തന്റെ കുടുംബത്തെ - ഭൂമിയിലെ ആ സ്വർഗത്തെ നശിപ്പിച്ചവനോട് പ്രതികാരം ചെയ്യാനുള്ള ആ വീൽചെയറിലായിപ്പോയ സ്ത്രീ നടത്തുന്ന പോരാട്ടമാണ് ഈ സിനിമ ..
സഹായിക്കാൻ വന്നവർ ഇവർക്ക് പാരയാവുമോ ?? സഹായിക്കാൻ വന്നവരുടെ ഉദ്ദേശം സത്യത്തിൽ എന്തായിരുന്നു ? സൈക്കോ കില്ലർ അജയ്യനായി തുടരുമോ ? ഒടുവിൽ ആരൊക്കെ ബാക്കിയാവും ??
ഇതൊക്കെ കണ്ടു അറിയുക
സൈക്കോ കില്ലർ കൊള്ളാം , പിന്നെ നമ്മുടെ ട്രെയിൻ ടു ബുസാൻ , the gangster the cop the devil ഇതിലൊക്കെ അഭിനയിച്ച നമ്മുടെ സ്വന്തം തടിയൻ Ma Dong-Seok പുള്ളിയും നല്ലൊരു വേഷം ചെയ്തിട്ടുണ്ട് .........
വലിയ വമ്പൻ പടം ഒന്നും അല്ല , പക്ഷെ കൊള്ളാം സൈക്കോ ത്രില്ലെർ ഇഷ്ടപ്പെടുന്നവർക്ക് ഉറപ്പായും ഇഷ്ടാവും


0 Comments:
Post a Comment