A quiet place
American film 2018
American film 2018
വളരെ കുറച്ചു ആൾക്കാർ മാത്രം ജീവനോടെ ബാക്കി ഉള്ള ഭൂമിയിലെ ഒരു സ്ഥലം, അവിടെ കാഴ്ച ഇല്ലാത്ത കുറച്ചു ഭീകര ജീവികൾ ശബ്ദം ഉണ്ടാക്കുന്ന എല്ലാത്തിനെയും കൊന്നൊടുക്കുന്നു..
അങ്ങനെയുള്ള ആ ജീവികളിൽ നിന്നും രക്ഷെപെടാൻ ശബ്ദം ഒഴിവാക്കി ആംഗ്യങ്ങളിലൂടെ ജീവിതം തള്ളി നീക്കുന്ന ഒരു കുടുംബത്തിന്റെ അതിജീവനത്തിന്റെ കഥയാണിത്....
കാലിൽ ചെരുപ്പിടാതെ, പരസ്പരം സംസാരിക്കാതെ, സങ്കടവും അപകടവും വന്നാൽ ഒന്നുറക്കെ കരയാൻ ആവാതെ എല്ലാം ഉള്ളിലൊതുക്കി കഴിയുന്ന ആ കുടുംബത്തിന്റെ അവസ്ഥയാണ് ഈ ഫിലിമിൽ നമ്മൾ കാണുന്നത്....
ഇത് വരെ കാണാത്ത ഒരു തീം ആയതിനാൽ പടം ഇഷ്ടപ്പെട്ടു...
അവസാനത്തെ കുറച്ചു മിനിറ്റുകൾ ഒഴികെ പൂർണമായും സംതൃപ്തി നൽകിയ ഒരു സസ്പെൻസ് ത്രില്ലെർ ചിത്രം....
0 Comments:
Post a Comment