Buried
English -2010
സിനിമയിലേക്ക് കടക്കും മുൻപ് നമുക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായാൽ എങ്ങനെ ഇരിക്കും എന്ന് സീരിയസ് ആയി കണ്ണടച്ച് ഒന്ന് ചിന്തിച്ചു നോക്കണം
നിങ്ങൾ ഒരു ദിവസം ഉറക്കമുണരുമ്പോൾ നിങ്ങൾക്ക് കിടന്നിടത്തു നിന്നും എഴുന്നേൽക്കാൻ പറ്റുന്നില്ല , കണ്ണ് തുറന്നിട്ടും ചുറ്റും ഇരുട്ട് മാത്രം , എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാവാതെ കുറച്ചു സമയം കടന്നു പോവും , വീണ്ടും എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കാൻ ശ്രെമിക്കുമ്പോൾ നിങ്ങൾക്ക് ഒരു കാര്യം മനസ്സിലാവുന്നു നിങ്ങൾ ഒരു പെട്ടിക്കുള്ളിൽ അടയ്ക്കപ്പെട്ടിരിക്കുകയാണ് , ഏകദേശം വലുപ്പവും എല്ലാം വെച്ച് നോക്കുമ്പോൾ മിക്കവാറും ഒരു ശവപ്പെട്ടി ആവാനാണ് കൂടുതൽ സാധ്യത , വീണ്ടും സമയമെടുത്തുള്ള അന്വോഷണത്തിൽ നിങ്ങള്ക്ക് ഒരു കാര്യം കൂടി മനസ്സിലാവുന്നു ആ പെട്ടി മണ്ണിനടിയിൽ കുഴിച്ചുംകൂടി ഇട്ടിരിക്കുകയാണ് ...................
ശരിക്കും അങ്ങനെ ഒരു അവസ്ഥ വന്നാൽ .....
ഹോ ആലോചിക്കാൻ കൂടി വയ്യ
അതെ ഇതേ അവസ്ഥയിൽ ആണ് ഈ സിനിമയും തുടങ്ങുന്നത് , കണ്ണ് തുറക്കുമ്പോൾ കഥാനായകന് മനസ്സിലാവുന്നു താൻ ഒരു പെട്ടിക്കുള്ളിൽ അടക്കപ്പെട്ടു എവിടെയോ കുഴിച്ചു മൂടപ്പെട്ടിരിക്കുകയാണ്
കുറച്ചു നേരത്തെ പരിശ്രമത്തിന്റെ ഫലമായി പെട്ടിക്കുള്ളിൽ നിന്നും ഒരു സിഗരറ്റ് ലൈറ്ററും , ഒരു പേനയും, ഒരു മൊബൈലും അയാൾക്ക് കിട്ടുന്നു ( 3 കട്ട ചാർജ് ഉള്ള മറ്റു ഒരു നമ്പറുകളും സേവ് ചെയ്തിട്ടില്ലാത്ത അറബിയിൽ ഡിസ്പ്ലേ ഉള്ള മൊബൈൽ )
ഇറാഖിൽ ട്രക്ക് ഡ്രൈവറായി ജോലി നോക്കിയിരുന്ന അമേരിക്കക്കാരനായ അയാൾ എങ്ങനെ ആ പെട്ടിക്കുള്ളിലായി ??
അയാൾക്ക് ഈ ദുരവസ്ഥയിൽ നിന്നും രക്ഷപെടാൻ കഴിയുമോ ?? അതും മറ്റേതോ രാജ്യത്തു അറിയില്ലാത്ത ഏതോ സ്ഥലത്തു മണ്ണിനടിയിലെ പെട്ടിക്കുള്ളിൽ നിന്നും..
ഇനി ജീവിതത്തിലേക്ക് ഒരു തിരിച്ചു വരവ് അയാൾക്കില്ലേ ???
കണ്ടു ആസ്വദിച്ചു അറിയുക , തികച്ചും വ്യത്യസ്ഥമായ പ്രമേയം , അത്യാവശ്യം കൊള്ളാവുന്ന ഒരു സസ്പെൻസ് ത്രില്ലർ ആണ്
ക്ലൈമാക്സ് കൊള്ളാം
0 Comments:
Post a Comment