കൂദാശ
മലയാളം ഫിലിം
ഡിവിഡി പ്രിന്റ് ഇറങ്ങിയപ്പോൾ ആണ് ഈ സിനിമ കണ്ടത്, തീയറ്ററിൽ പോയി കാണാൻ പറ്റാത്തതിൽ ദുഃഖം തോന്നിയ ഒരു ചിത്രം
ഒരു പക്ഷെ ഈ ചിത്രം ജോസഫ് എന്ന മലയാളം പടം കാണും മുൻപ് കണ്ടിരുന്നെങ്കിൽ, ജോസഫ് ന്റെ റിവ്യൂ എഴുതിയപ്പോൾ കൂദാശ എന്ന സിനിമ നമുക്ക് സമ്മാനിച്ച അതെ മൂഡ് നമുക്ക് നൽകിയ ഫിലിം ആണ് ജോസഫ് എന്ന് ഉറപ്പായും എഴുതിയേനെ...
മെത്രാൻ ജോയി എന്ന ഗുണ്ട യുടെ ജീവിതത്തിലേക്ക് അയാളോടൊപ്പം ഒരു യാത്ര, അതാണ് ഈ ചിത്രം, എവിടെയൊക്കെയോ അയാൾക്ക് ഓർമ്മകൾ മുറിയുമ്പോൾ അത് നമുക്കും കൂടിയാണ് അനുഭവപ്പെടുന്നത്, ചില കൊറിയൻ ചിത്രങ്ങൾ കാണുമ്പോൾ തോന്നുന്ന ഒരു അനുഭവം ഉണ്ടല്ലോ - ഇത്രയും നേരം കണ്ടത് എന്താ, ഇത് എന്താണ് ഇവിടെ സംഭവിക്കുന്നത്, ഇങ്ങനെ ഉള്ള അനുഭവം ആണ് ഈ സിനിമ, അവസാനത്തെ അര മണിക്കൂറിൽ ആണ് ഇത്രയും നേരം എന്താണ് നമ്മൾ കണ്ടത് എന്നുള്ളതു നമുക്ക് മനസിലാവുക ഉള്ളു....
നല്ലൊരു ത്രില്ലെർ മൂവി ആണ്, ബാബുരാജ് ആണ് നായകൻ, പുള്ളി തന്റെ വേഷം അടിപൊളി ആയി ചെയ്തിട്ടുണ്ട്....
0 Comments:
Post a Comment