The Negotiation   Korean Movie 2018 2 പേരെ ആയുധധാരികളായ മോഷ്ടാക്കൾ ബന്ദികളാക്കി വെച്ചിരിക്കുന്ന വിവരം അറിഞ്ഞാണ് വനിതാ പോലീസ...

Home » » The Negotiation

The Negotiation



The Negotiation 
Korean Movie 2018
2 പേരെ ആയുധധാരികളായ മോഷ്ടാക്കൾ ബന്ദികളാക്കി വെച്ചിരിക്കുന്ന വിവരം അറിഞ്ഞാണ് വനിതാ പോലീസ് ഉദ്യോഗസ്ഥയായ ഹാ സംഭവ സ്ഥലത്തു എത്തുന്നത്, അവളുടെ മേലുദ്യോഗസ്ഥനായ ഹുങ് നു മോഷ്ടാക്കൾ ആയിട്ട് ഒരു ഒത്തുതീർപ്പിൽ എത്തി ബന്ദികളെ ചോര ചീന്താതെ രക്ഷിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ മാറുമ്പോൾ ഹാ ആ ദൗത്യം ഏറ്റെടുക്കുന്നു, സംഭാഷണത്തിലുള്ള വൈദഗ്ധ്യത്തിലൂടെ അക്രമികളെ ഒരു കണക്കിൽ അനുനയിപ്പിച്ചു രക്തം ചീന്താതെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനിടെ ഇവൾ അറിയാതെ മേൽ ഉദ്യോഗസ്ഥന്റെ അനുമതിയോടെ നടത്തുന്ന സ്പെഷ്യൽ ടീം ഓപ്പറേഷൻ ന്റെ പാളിച്ച മൂലം ബന്ദികളെ അക്രമി കൊല്ലുന്നു...
ഈ സംഭവത്തിനു ശേഷം കടുത്ത മാനസിക ദുഃഖത്തിൽ ഏർപ്പെടുന്ന ഹാ ജോലി രാജി വെയ്ക്കാൻ തീരുമാനിക്കുന്നു, തുടർന്ന് അവധിയിൽ പോയ അവളെ ഒരു ദിവസം urgent ആയി പോലീസ് ഹെഡ് ക്വാർട്ടേഴ്സിലേക്ക് കമ്മീഷണർ വിളിപ്പിക്കുന്നു, ...
കാര്യം ഒന്നും അറിയാതെ അവിടെ ചെന്ന അവളെ ഒരു ക്രിമിനലുമായി അയാൾ തടവിൽ വെച്ചിരിക്കുന്ന ആൾക്കാരെ എങ്ങനെ എങ്കിലും സന്ധി സംഭാഷണം നടത്തി രക്ഷിക്കേണ്ട ചുമതല ഏല്പിക്കുന്നു, ഇവൾക്ക് അക്രമിയെക്കുറിച്ചുള്ള ഒരു വിവരവും കൊടുക്കാൻ മുതിർന്ന ഉദ്യോഗസ്ഥർ തയ്യാർ ആവുന്നതും ഇല്ല..
വീഡിയോ കോളിൽ വരുന്ന അക്രമിയോടുള്ള ഒത്തു തീർപ്പ് വിലപേശൽ സംഭാഷണം പല രഹസ്യങ്ങളും പുറത്തു കൊണ്ടു വരുന്നു, ക്രൂരനായ അക്രമി ബന്ദികളെ ഒന്നൊന്നായി കൊന്നൊടുക്കുന്നു...... 
ബന്ദികളിൽ ഒരാൾ തന്റെ ബോസ് ഹുങ് ആണെന്ന് അവൾ അറിയുന്നു...
ശേഷിച്ച ബന്ദികളെ രക്ഷിക്കാനും, അക്രമിയെക്കുറിച്ചുള്ള വിവരം മേൽ ഉദോഗസ്ഥർ മറച്ചു വെയ്ക്കുന്നതും കണ്ടു പിടിക്കാൻ ഹാ നടത്തുന്ന ശ്രെമങ്ങൾ ആണ് പിന്നീട്......
ആദ്യത്തെ മോഷ്ടാക്കൾ നടത്തിയ ബന്ദി നാടകവുമായി ഇപ്പോളത്തെ അക്രമിക്കുള്ള ബന്ധം ഇതൊക്കെ അവൾ ചികഞ്ഞെടുക്കുമ്പോൾ പുറത്തു വരുന്നത് സമൂഹത്തിലെ പല ഉന്നതരുടെയും മുഖം മൂടികൾ ആണ്.... 
അവർ തങ്ങളുടെ രഹസ്യങ്ങൾ പുറത്തു വരാതെ ഇരിക്കാൻ അക്രമിയെ വധിക്കാൻ കമാന്റോ ഓപ്പറേഷൻ രഹസ്യമായി പ്ലാൻ ചെയ്യുന്നു, കാര്യങ്ങൾ കൂടുതൽ സങ്കീര്ണമാവുന്നു.........
ശേഷം സ്‌ക്രീനിൽ....
നല്ലൊരു ത്രില്ലെർ മൂവി ആണ്..........


0 Comments:

Post a Comment

Search This Blog

Powered by Blogger.