Celda 211
Spanish-2009
Spanish-2009
പുതിയതായി ജയിലിൽ വാർഡൻ ജോലി ലഭിച്ച സന്തോഷത്തിലായിരുന്നു ജുവാൻ, അവിടുത്തെ കാര്യങ്ങൾ എങ്ങനെ ഒക്കെ ആണ് നടക്കുന്നത് എന്ന് നല്ലവിധം മനസിലാക്കാൻ വേണ്ടി ജോലിക്ക് കയറേണ്ടതിനും ഒരു ദിവസം മുൻപേ അവൻ ജയിലിലെത്തി, അവിടെ ജോലിയിൽ ഉണ്ടായിരുന്ന രണ്ടു വാർഡന്മാർ അവനെ ജയിൽ ബ്ലോക്കിനുള്ളിലേക്കു കൊണ്ട് പോയി ഓരോ കാര്യങ്ങളും വിശദമായി പറഞ്ഞു കൊടുത്തു, അകത്തു കിടക്കുന്ന കൊടും കുറ്റവാളികളെക്കുറിച്ചും അവരെ എവിടെയൊക്കെയാണ് ഇട്ടിരിക്കുന്നത് എന്നതിനെക്കുറിച്ചും, അവരോടു എങ്ങനെ പെരുമാറണം എന്നൊക്കെയും അവർ ഇവനോട് പറഞ്ഞു കൊടുക്കേ മുകളിൽ നിന്നും കെട്ടിടത്തിന്റെ ഒരു ചെറിയ കഷ്ണം കല്ലോ മറ്റോ അടർന്നു വീണു അത് ജുവാന്റെ തലയിൽ തട്ടുന്നു, ചെറിയ രീതിയിൽ മുറിവേറ്റ ജുവാന് ഒരു തലകറക്കം ഉണ്ടാവുന്നു, ശുശ്രുഷിക്കാനുള്ള എളുപ്പത്തിൽ വാർഡന്മാർ അവനെ അവിടെ ഉള്ള സെൽ നമ്പർ 211 ലേക്ക് എടുത്തു കിടത്തുന്നു....
അതെ സമയം തന്നെ ഈ ജയിൽ ബ്ലോക്കിലെ ഒരു സ്ഥലത്തു കുറ്റവാളികൾ ഒരു വാർഡനെ ആക്രമിച്ചു കീഴ്പെടുത്തി അയാളെ തടവിലാക്കി ജയിൽ പിടിച്ചെടുക്കുന്നു, ഈ വിവരം അറിഞ്ഞ ജുവാന്റെ കൂടെ ഉള്ള ഉദ്യോഗസ്ഥർ പ്രാണരക്ഷാർത്ഥം ജുവാനെ ഉപേക്ഷിച്ചു പുറത്തു കിടക്കുന്നു....
കുറച്ചു കഴിഞ്ഞു ബോധം വരുമ്പോൾ കാര്യങ്ങൾ മനസിലാക്കിയ ജുവാൻ ഇന്ന് ജയിലിൽ അടക്കപ്പെട്ട ഒരു കുറ്റവാളി ആണ് താൻ എന്ന് മറ്റു തടവുകാർക്ക് തോന്നാൻ പാകത്തിന് വേഷം മാറ്റി അവരിൽ ഒരാളായി കലാപത്തിൽ പങ്കെടുക്കുന്നു....
പിന്നീടുള്ള ഉദ്യോഗഭരിത മായ രംഗങ്ങൾ ആണ് സിനിമ....
ഈ തടവുകാരിൽ നിന്നും രക്ഷെപ്പട്ടു ജീവനോടെ പുറത്തു കടക്കാൻ അവനാവുമോ??
ഈ തടവുകാരെ ഇവൻ കീഴ്പെടുത്തുമോ??
അതോ ഇവൻ ആരാണെന്നുള്ള സത്യം തടവുകാർ മനസിലാക്കി അവർ ഇവനെ വകവരുത്തുമോ???
എല്ലാത്തിനും ഉത്തരം ഈ ക്രൈം ത്രില്ലെർ മൂവി തരും,
ഒട്ടും ബോറടിപ്പിക്കില്ല, ക്ലൈമാക്സ് കൊള്ളാം
ഒട്ടും ബോറടിപ്പിക്കില്ല, ക്ലൈമാക്സ് കൊള്ളാം
വില്ലനും, പ്രതീക്ഷിക്കാതെ വരുന്ന ചില സംഭവ വികാസങ്ങളും എല്ലാം സിനിമയെ മനോഹരമാക്കിയിരിക്കുന്നു......


0 Comments:
Post a Comment