The Lesson -2014 Bulgarian ഒരു സ്‌കൂൾ ടീച്ചർ , അവരുടെ ക്ലാസ്സിൽ ഒരു ദിവസം ഒരു മോഷണം നടക്കുന്നു , ക്ലാസ്സിലുള്ള ഒരു കുട്ടിയുടെ പേഴ്സിൽ നിന്...

Home » » The Lesson -2014

The Lesson -2014

The Lesson -2014

Bulgarian

ഒരു സ്‌കൂൾ ടീച്ചർ , അവരുടെ ക്ലാസ്സിൽ ഒരു ദിവസം ഒരു മോഷണം നടക്കുന്നു , ക്ലാസ്സിലുള്ള ഒരു കുട്ടിയുടെ പേഴ്സിൽ നിന്നും ആരോ കാശ് മോഷ്ടിച്ചു , കുട്ടികളെ എല്ലാവരെയും അവർ ഉപദേശിക്കുകയും , പശ്ചാത്തപിക്കാൻ ഒരു അവസരം എന്നുള്ള നിലയ്ക്ക് പിറ്റേ ദിവസം ആ കാശ് ക്ലാസിലുള്ള ഒരു കവറിൽ ആരും കാണാതെ കൊണ്ട് വന്നു വെച്ചാൽ അവരോട് താൻ ക്ഷമിക്കാം എന്നും അറിയിക്കുന്നു , എന്നാൽ പിറ്റേ ദിവസം ആരും കാശു കൊണ്ട് വന്നു വെച്ചില്ല ,പിറ്റേ ദിവസം മുതൽ എങ്ങനെയും മോഷ്ടാവിനെ പിടിക്കണം എന്നുള്ള വാശിയിൽ ആയിരുന്നു ടീച്ചർ സ്‌കൂളിൽ എത്തിയിരുന്നത് , ദിവസങ്ങൾ കടന്നു പോയി ......................................

ജീവിതത്തിൽ വളരെ അധികം കഷ്ടതകൾ നേരിടുന്ന ഒരു സ്‌കൂൾ ടീച്ചറായിരുന്നു അവർ ,അവൾക്കു സ്വന്തമായുള്ളത് മദ്യപനായ ഭർത്താവ് , കാര്യങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങാൻ പ്രായം ആവാത്ത മകൾ എന്നിവരാണ് , വീടിന്റെ പേരിലെടുത്ത ലോണിനുള്ള തിരിച്ചടവിനു ഭർത്താവിനെ വിശ്വസിച്ചു കൊടുത്ത കാശ് പുള്ളി മദ്യപിക്കാൻ ചിലവാക്കി എന്ന് അവൾ അറിയുന്നത് തന്നെ ജപ്തിക്കായി ബാങ്കുകാർ വീട്ടിൽ എത്തുമ്പോൾ ആയിരുന്നു ..............

ഇങ്ങനെ ഒക്കെ കഷ്ടപ്പെട്ട് ജീവിച്ചതുകൊണ്ടു അവർക്കു കാശിന്റെ മഹത്വം നന്നായി അറിയാമായിരുന്നു , എന്നാൽ അടുത്ത ദിവസം സ്‌കൂളിൽ വീണ്ടും മോഷണം നടന്നു ഈ തവണ കാശ് പോയത് ഈ ടീച്ചറുടെ തന്നെയായിരുന്നു ....................

ഒരു സൈഡിൽ വീടിന്റെ ജപ്തി , പിന്നെ പലിശക്കാരോട് എടുത്ത കാശ് , ഇതെല്ലാം പോരാഞ്ഞു സ്‌കൂളിലെ മോഷണം

ഇതിൽ നിന്നെല്ലാമൊരു മോചനം നേടാൻ ഈ സ്ത്രീ എന്ത് ചെയ്യും ???

അതെ അതിനുള്ള ഉത്തരമാണ് ഈ സിനിമ

ധാർമികതയും അധാർമികതയും മനുഷ്യന്റെ സാഹചര്യങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്നുള്ളതിന് ഒരു ഉത്തമ ഉദാഹരണമാണ് ഈ ചിത്രം

മൂവി കുറച്ചു സ്ലോ ആണ് , പക്ഷെ എന്താണെന്നറിയില്ല ആ ടീച്ചറുടെ അവസ്ഥ അതിനു എങ്ങനെ ഒരു മാറ്റം വരും എന്നുള്ള ആകാംക്ഷയിൽ പടം ഒറ്റ ഇരുപ്പിൽ തന്നെ കണ്ടു തീർത്തു , ക്ലൈമാക്സ് വളരെ ഇഷ്ടപ്പെട്ടു , ഒരു മനുഷ്യനെ നല്ലവനും ചീത്തവനും ആക്കുന്നതിനു അയാളുടെ ജീവിത സാഹചര്യങ്ങൾക്ക് നല്ല പങ്കുണ്ട് എന്ന് സിനിമ കാണിച്ചു തന്നു ..


0 Comments:

Post a Comment

Search This Blog

Powered by Blogger.