Unstoppable
American action thriller film 2010
ഒട്ടുമിക്ക ആളുകളും കണ്ടിരിക്കാൻ സാധ്യത ഉള്ള ചിത്രങ്ങളിൽ ഒന്നാണിത് .
ഒരു ബോഗിയിൽ ട്രെയിനെക്കുറിച്ചു കൂടുതൽ അറിയാൻ വേണ്ടി ടൂർ വന്ന കുറേ കൊച്ചു കുട്ടികളും , പിന്നെ മറ്റു ബോഗികളിൽ കമ്പനി ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ആസിഡുകളും മറ്റു പല പല വസ്തുക്കളും ഒക്കെ ആയി ഒരു ട്രെയിൻ സ്റ്റേഷനിൽ നിന്നും പുറപ്പെടുക ആയിരുന്നു , സ്റ്റാർട്ട് ചെയ്തു കുറച്ചു ദൂരം നിരങ്ങി നിരങ്ങി നീങ്ങുന്നതിനിടെയാണ് ലോക്കോ പൈലറ്റ് ( ട്രെയിൻ ഡ്രൈവർ ) ആ കാഴ്ച കണ്ടത് , കുറച്ചു മുൻപിലായി പാളത്തിലെ ഒരു ലിവർ താഴെ ഉണ്ടായിരുന്ന ജോലിക്കാർ വലിച്ചിട്ടില്ലായിരുന്നു , അയാൾ താഴെ ജോലിയിൽ ഉള്ള തന്റെ സുഹൃത്ത് കൂടി ആയ ജോലിക്കാരനെ വിവരം അറിയിച്ചു , അറിയിച്ചു കഴിഞ്ഞപ്പോൾ അയാൾക്ക് തോന്നി ഈ നിസ്സാര കാര്യത്തിന് സുഹൃത്തിനെ ബുദ്ധിമുട്ടിക്കേണ്ട ആവശ്യം ഇല്ലല്ലോ , അതുകൊണ്ടു അയാൾ ട്രെയിൻ അതെ സ്പീഡിൽ തന്നെ നിരങ്ങി നീങ്ങാൻ പാകത്തിന് ലിവറുകൾ തള്ളി വെച്ചിട്ടു നിരങ്ങി നീങ്ങുന്ന ട്രെയിനിൽ നിന്നും പുറത്ത് ഇറങ്ങി കുറച്ചു സ്പീഡിൽ മുൻപോട്ട് ഓടി ചെന്ന് ആ പാളത്തിലെ ലിവർ വലിച്ചു , എന്നിട്ട് അയാൾ തന്റെ ട്രെയ്നിലെ ക്യാബിനിലേക്കു കയറാൻ ശ്രേമിച്ചു , എന്നാൽ ആ സമയത്ത് സ്പീഡ് കൂടാതെ ഇരിക്കാൻ വേണ്ടി അയാൾ ട്രെയിനിൽ വലിച്ചു വെച്ച ലിവർ തെന്നി നീങ്ങുകയും ട്രെയിൻ സ്പീഡ് പ്രാപിക്കുകയും ചെയ്യുന്നു .................
ട്രെയിനിൽ കയറാൻ ശ്രെമിച്ച ഡ്രൈവർക്ക് അതിനു സാധിക്കുന്നില്ല ...
കൊച്ചു കുട്ടികളുമായി ഡ്രൈവർ ഇല്ലാതെ ആ ട്രെയിനിന്റെ അപകടം നിറഞ്ഞ യാത്ര അവിടെ ആരംഭിച്ചു .............................. .......
സംഭവം അറിഞ്ഞ ട്രെയിൻ സ്റ്റേഷനിൽ നിന്നുള്ള ടീം പലവിധ മാർഗത്തിൽ ഈ ട്രെയിൻ എങ്ങനെ എങ്കിലും നിർത്തി ആ കുട്ടികളെയും , പിന്നെ ഇത് ചെന്ന് നഗരത്തിൽ ഇടിച്ചു കയറിയാൽ അവിടെ ഉണ്ടാവുന്ന വിപത്തുകളെയും രക്ഷിക്കാനുള്ള മാർഗ്ഗങ്ങൾ നോക്കുന്നു , ഒരു വിധത്തിലും രക്ഷിക്കാൻ ഉള്ള മാർഗങ്ങൾ മുൻപിൽ തെളിയാത്ത അവർ ഓപ്പോസിറ്റ് വരുന്ന ട്രെയിനുകൾ ഒക്കെ വഴി മാറ്റി രക്ഷിക്കാനുള്ള പെടാപാട് നടത്തുന്നു , അതെ സമയം തന്നെ ഓടിക്കൊണ്ടിരിക്കുന്ന മറ്റൊരു ട്രെയിനിൽ ഉള്ള 2 ജോലിക്കാർ എങ്ങനെ എങ്കിലും ഈ ട്രെയിൻ നിർത്തി കുട്ടികളെയും നഗരത്തെയും രക്ഷിക്കാൻ ഉള്ള ജോലി ഏറ്റെടുക്കുന്നു ...............
തുടർന്നുള്ള ആകാംഷ ഉണർത്തുന്ന രംഗങ്ങൾ ആണ് ഈ സിനിമയിൽ ഉള്ളത് , വളരെ നല്ല രീതിയിൽ ചിത്രീകരിച്ചിട്ടുണ്ട് , നല്ലൊരു ത്രില്ലെർ മൂവി ആണ് , ഇനിയും കാണാത്തവർ ഉണ്ടെങ്കിൽ ഉറപ്പായും കാണുക


0 Comments:
Post a Comment